കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ 01.02.2025 Meeting Kerala PSC Latest News
പുനരളവെടുപ്പ് Re – Physical Measurement
കേരള പോലീസ് വകുപ്പിൽ സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് (ട്രെയിനി) (കാറ്റഗറി നമ്പർ 572/2023, 573/2023, 574/2023), ആംഡ് പോലീസ് സബ് ഇൻസ്പെക്ടർ (ട്രെയിനി) (കാറ്റഗറി നമ്പർ 575/2023, 576/2023), എക്സൈസ് വകുപ്പിൽ എക്സൈസ് ഇൻസ്പെക്ടർ (പട്ടികജാതി) (കാറ്റഗറി നമ്പർ 544/2023) തസ്തികകളുടെ ശാരീരീക അളവെടുപ്പിൽ യോഗ്യത നേടാത്തതിനാൽ അപ്പീൽ അനുവദിച്ചതിനെതുടർന്ന് കായികക്ഷമതാ പരീക്ഷയിൽ പങ്കെടുത്ത് വിജയിച്ചവർക്ക് 2025 ഫെബ്രുവരി 5 ന് ഉച്ചയ്ക്ക് 1.00 മണിക്ക് പി.എസ്.സി. ആസ്ഥാന ഓഫീസിൽ വച്ച് പുനരളവെടുപ്പ് നടത്തും. അറിയിപ്പ് ഉദ്യോഗാർത്ഥികളുടെ പ്രൊഫൈലിൽ ലഭിക്കും.
അഭിമുഖം Interview Kerala PSC
പത്തനംതിട്ട ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ എൽ.പി.സ്കൂൾ ടീച്ചർ (മലയാളം മീഡിയം) (കാറ്റഗറി നമ്പർ 709/2023) തസ്തികയിലേക്ക് 2025 ഫെബ്രുവരി 5, 6, 7, 12, 13, 14, 19, 20, 21, 27, 28 തീയതികളിൽ രാവിലെ 9.30 നും ഉച്ചയ്ക്ക് 12.00 നും പി.എസ്.സി. പത്തനംതിട്ട ജില്ലാ ഓഫീസിൽ വച്ചും ഫെബ്രുവരി 19, 20, 21, 27, 28 തീയതികളിൽ രാവിലെ 9.30 നും ഉച്ചയ്ക്ക് 12.00 നും പി.എസ്.സി. ആസ്ഥാന ഓഫീസിൽ വച്ചും അഭിമുഖം നടത്തും. കൂടുതൽ വിവരങ്ങൾക്ക് 0468 2222665 എന്ന നമ്പറിൽ ബന്ധപ്പെടണം.
എറണാകുളം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ എൽ.പി.സ്കൂൾ ടീച്ചർ (മലയാളം മീഡിയം) (കാറ്റഗറി നമ്പർ 709/2023) തസ്തികയിലേക്ക് 2025 ഫെബ്രുവരി 5 മുതൽ 27 വരെ പി.എസ്.സി. എറണാകുളം ജില്ലാ ഓഫീസിൽ വച്ചും ഫെബ്രുവരി 12 മുതൽ 28 വരെ പി.എസ്.സി. എറണാകുളം മേഖലാ ഓഫീസിൽ വച്ചും രാവിലെ 7.30 നും 9.00 നും അഭിമുഖം നടത്തും.
കണ്ണൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ എൽ.പി.സ്കൂൾ ടീച്ചർ (മലയാളം മീഡിയം) (കാറ്റഗറി നമ്പർ 709/2023) തസ്തികയിലേക്കുള്ള ഒന്നാംഘട്ട അഭിമുഖം 2025 ഫെബ്രുവരി 5, 6, 7 തീയതികളിൽ പി.എസ്.സി. കോഴിക്കോട് മേഖലാ ഓഫീസിൽ വച്ച് നടത്തും.
കണ്ണൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (നാച്ചുറൽ സയൻസ്) മലയാളം മാധ്യമം (തസ്തികമാറ്റം വഴി) (കാറ്റഗറി നമ്പർ 703/2023), ഹൈസ്കൂൾ ടീച്ചർ (സോഷ്യൽ സയൻസ്) മലയാളം മാധ്യമം (തസ്തികമാറ്റം വഴി) (കാറ്റഗറി നമ്പർ 590/2023) തസ്തികകളിലേക്ക് 2025 ഫെബ്രുവരി 7 ന് പി.എസ്.സി. കോഴിക്കോട് ജില്ലാ ഓഫീസിൽ വച്ച് അഭിമുഖം നടത്തും.
ഉദ്യോഗാർത്ഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്.എം.എസ്. എന്നിവ നൽകിയിട്ടുണ്ട്.
പ്രമാണപരിശോധന Certificate Verification Kerala PSC
കേരള ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡിൽ എൽ.ഡി.ക്ലർക്ക്/അക്കൗണ്ടന്റ്/ കാഷ്യർ/ക്ലർക്ക് അക്കൗണ്ടന്റ്/രണ്ടാം ഗ്രേഡ് അസിസ്റ്റൻ്റ് (കാറ്റഗറി നമ്പർ 54/2022) തസ്തികയിലേക്ക് 2025 ഫെബ്രുവരി 5 ന് രാവിലെ 10.30 നും 11.30 നും പി.എസ്.സി. ആസ്ഥാന ഓഫീസിൽ വച്ച് പ്രമാണപരിശോധന നടത്തും. ഉദ്യോഗാർത്ഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്.എം.എസ്. എന്നിവ നൽകിയിട്ടുണ്ട്.
വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ് ടെക്നീഷ്യൻ) (കാറ്റഗറി നമ്പർ 665/2023) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ട വരിൽ പ്രമാണപരിശോധന പൂർത്തിയാക്കാത്തവർക്ക് 2025 ഫെബ്രുവരി 5 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ വച്ച് പ്രമാണപരിശോധന നടത്തും. ഉദ്യോഗാർത്ഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്.എം.എസ്. എന്നിവ നൽകിയിട്ടുണ്ട്. വിശദവിവരങ്ങൾക്ക് ജി.ആർ. 9 വിഭാഗവുമായി ബന്ധപ്പെടണം (0471 2546446).
കേരള പി.എസ്.സി. എറണാകുളം മേഖലാ, ജില്ലാ ഓഫീസിനും ഓൺലൈൻ പരീക്ഷാകേന്ദ്രത്തിനുമായി നിർമ്മിക്കുന്ന ബഹുനില കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം മന്ത്രി പി. രാജീവ് നിർവ്വഹിച്ചു. കലൂർ-കടവന്ത്ര ജംഗ്ഷനിൽ ഇഗ്നോ ക്യാമ്പസിന് സമീപമാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. പതിനെട്ടു മാസങ്ങൾകൊണ്ട് ഒന്നാംഘട്ടം പൂർത്തിയാകും. എറണാകുളം ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ പി.എസ്.സി. ചെയർമാൻ ഡോ.എം.ആർ. ബൈജു അധ്യക്ഷത വഹിച്ചു. കൊച്ചി കോർപ്പറേഷൻ മേയർ അഡ്വ. എം. അനിൽകുമാർ മുഖ്യാതിഥിയായി. ടി.ജെ. വിനോദ് എം.എൽ.എ., ജി.സി.ഡി.എ. ചെയർമാൻ കെ. ചന്ദ്രൻപിള്ള, കമ്മീഷനംഗങ്ങളായ ഡോ. സ്റ്റാനി തോമസ്, അഡ്വ. സി.ബി. സ്വാമിനാഥൻ, വാർഡ് കൗൺസിലർ രജനി മണി എന്നിവർ ആശംസകളർപ്പിച്ചു. പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ടിംഗ് എഞ്ചിനീയർ അനിതകുമാരി എസ്.ആർ. റിപ്പോർട്ട് അവതരിപ്പിച്ചു. പി.എസ്.സി. സെക്രട്ടറി സാജു ജോർജ്ജ് സ്വാഗതം പറഞ്ഞു. മേഖലാ ഓഫീസർ ജോസ് ഫ്രാൻസിസ് ക്യതജ്ഞത പറഞ്ഞു.
Click to join Telegram Channel Kerala PSC News
Latest Posts
- KAS Main Exam Syllabus|Kerala Administrative Service Main Exam Syllabus
- KAS Preliminary Exam Syllabus|Kerala Administrative Service Exam Preliminary Exam Syllabus
- KAS Exam Dates and time table|Kerala Administrative Service exam Schedule
- കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ യോഗതീരുമാനം 07.03.2025|Kerala PSC Latest News
- KAS Notification 2025|Kerala Administrative Service 2025
- [PDF]ICDS Supervisor Answer Key|253/2024 Answer Key Kerala PSC
- [PDF] Nursery School Teacher Shortlist |710/2023 Ernakulam Shortlist Kerala PSC
- LP School Teacher malayalam Medium Syllabus|272/2024, 273/2024, 288/2024, 518/2024, 663/2024 syllabus
- ആയുർവേദ തെറാപ്പിസ്റ്റ് 251/2024 syllabus Kerala PSC|Syllabus Ayurveda Therapist in Indian systems of Medicine
- ഏപ്രിൽ മാസത്തിലെ PSC പരീക്ഷകൾ| Kerala PSC Exam Calendar April 2025
- കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ 01.02.2025 Meeting |Kerala PSC Latest News
- അടുത്ത സ്റ്റേജ് പ്രിലിമിനറി എഴുതാം👍Kerala PSC Preliminary Exam request for those who couldn’t Attend
- [New] ഭിന്നശേഷിക്കാർക്ക് കേരള പിഎസ്സിയിൽ സ്ക്രൈബിനായി എങ്ങനെ അപേക്ഷിക്കാം?|How to Request for Scribe in Kerala PSC?
- [PDF]Answer Key JUNIOR INSTRUCTOR MECHANIC CONSUMER ELECTRONIC APPLIANCES|670/2023 Answer Key
- Food Safety Officer Answer Key |06/2024 Answer Key Kerala PSC