പൊതുപ്രാഥമിക പരീക്ഷ (പത്താംക്ലാസ് യോഗ്യത) മതിയായ കാരണങ്ങളാൽ എഴുതാൻ കഴിയാത്തവർക്കവസരം.
Kerala PSC Preliminary Exam request for those who couldn’t Attend.
28.12.2024, 11.01.2025, 25.01.2025, Common Preliminary Examination പ്രാഥമിക പരീക്ഷകൾക്ക് ചുവടെ പറയുന്ന കാരണങ്ങളാൽ എഴുതാൻ കഴിയാത്ത ഉദ്യോഗാർത്ഥികളിൽ മതിയായ രേഖകൾ സഹിതം അവരവരുടെ പരീക്ഷാ കേന്ദ്രം ഉൾപ്പെടുന്ന ജില്ലാ PSC ഓഫീസിൽ (തിരുവനന്തപുരം ജില്ല ഒഴികെ) നേരിട്ടോ, ചുമതലപ്പെടുത്തുന്ന വ്യക്തി മുഖേനയോ നേരിട്ട് അപേക്ഷ നൽകുന്ന ഉദ്യോഗാർത്ഥികൾക്ക് 08.02.2025-ൽ നടക്കുന്ന നാലാം ഘട്ട പരീക്ഷ എഴുതുവാൻ അവസരം നൽകുന്നതാണ്.
തിരുവനന്തപുരം ജില്ലയിലെ അപേക്ഷകൾ ആസ്ഥാന ഓഫീസിലെ EF Section- ൽ നൽകേണ്ടതാണ്. Tappal/Email വഴി ലഭിക്കുന്ന അപേക്ഷകൾ സ്വീകരിയ്ക്കുന്നതല്ല. 27.01.2025 മുതൽ 31.01.2025 വൈകുന്നേരം 5.15 pm വരെ ലഭിക്കുന്ന അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ. 31.01.2025-നു ശേഷം അപേക്ഷകൾ സ്വീകരിക്കുന്നതല്ല. 27.01.2025-നു മുൻപ് നൽകിയിട്ടുള്ള അപേക്ഷകളും പരിഗണിക്കുന്നതല്ല, അവർ നിഷ്കർഷിച്ചിട്ടുള്ള നിർദ്ദേശങ്ങൾ പ്രകാരം വീണ്ടും അപേക്ഷിക്കേണ്ടതാണ്.
സ്വീകാര്യമായ കാരണങ്ങൾ ചുവടെ ചേർക്കുന്നു.
- PSC പരീക്ഷാദിവസം അംഗീകൃത സർവ്വകലാശാലകൾ/സ്ഥാപനങ്ങൾ നടത്തുന്ന പരീക്ഷയുള്ള ഉദ്യോഗാർത്ഥികൾ രണ്ട് പരീക്ഷകളുടേയും അഡ്മിഷൻ ടിക്കറ്റ് (പരീക്ഷാതീയതി തെളിയിക്കുന്നത്) ഹാജരാക്കിയാൽ സ്വീകരിക്കുന്നതാണ്.
- ആക്സിഡന്റ് പറ്റി ചികിൽസയിൽ ഉള്ളവർ, അസുഖബാധിതർ എന്നിവർ Admission Ticket-ന്റെ പകർപ്പ് മെഡിക്കൽ സർട്ടിഫിക്കറ്റും, Treatment Details എന്നിവ ഹാജരാക്കിയാൽ സ്വീകരിയ്ക്കുന്നതാണ്.
- പ്രസവസംബന്ധമായ അസുഖങ്ങൾ ഉള്ളവർ Admission Ticket-ന്റെ പകർപ്പ്, മെഡിക്കൽ സർട്ടിഫിക്കറ്റ്, Treatment Details എന്നിവ ചേർത്ത് അപേക്ഷിച്ചാൽ സ്വീകരിയ്ക്കുന്നതാണ്.
- Pregnancy സംബന്ധിച്ച കേസുകളിൽ പരീക്ഷയോടു അടുത്ത ദിവസങ്ങളിൽ delivery പ്രതീക്ഷിച്ച ഉദ്യോഗാർത്ഥികൾ, പരീക്ഷാ ദിവസങ്ങളിൽ യാത്ര ചെയ്യുവാൻ ബുദ്ധിമുട്ട് ഉണ്ടായിരുന്നവർ, Rest ആവശ്യമുണ്ടായിരുന്ന ② Medical Certificate, Treatment Details, Admission Ticket- ൻ പകർപ്പ് എന്നിവ ഹാജരാക്കിയാൽ മാത്രമേ Date Change അനുവദിക്കുകയുള്ളൂ.
- പരീക്ഷാ ദിവസം സ്വന്തം വിവാഹം നടന്ന ഉദ്യോഗാർത്ഥികൾ തെളിവുസഹിതം അപേക്ഷിച്ചാൽ സ്വീകരിയ്ക്കുന്നതാണ്.
- ഏറ്റവും അടുത്ത ബന്ധുക്കളുടെ മരണം കാരണം പരീക്ഷ എഴുതാൻ കഴിയാത്തവർ രേഖകൾ സഹിതം അപേക്ഷിച്ചാൽ സ്വീകരിക്കുന്നതാണ്.
Medical Certificate മാതൃക, ഉദ്യോഗാർത്ഥികൾക്കുള്ള അറിയിപ്പ് PSC Website- Home Page- Must Know Link- PSC Exam Updates എന്ന പേജിൽ ലഭ്യമാണ്.
Ph:- 0471-2546246, 260
Download Medical Certificate Format
Click to join Telegram Channel Kerala PSC News
Latest Posts
- KAS Main Exam Syllabus|Kerala Administrative Service Main Exam Syllabus
- KAS Preliminary Exam Syllabus|Kerala Administrative Service Exam Preliminary Exam Syllabus
- KAS Exam Dates and time table|Kerala Administrative Service exam Schedule
- കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ യോഗതീരുമാനം 07.03.2025|Kerala PSC Latest News
- KAS Notification 2025|Kerala Administrative Service 2025
- [PDF]ICDS Supervisor Answer Key|253/2024 Answer Key Kerala PSC
- [PDF] Nursery School Teacher Shortlist |710/2023 Ernakulam Shortlist Kerala PSC
- LP School Teacher malayalam Medium Syllabus|272/2024, 273/2024, 288/2024, 518/2024, 663/2024 syllabus
- ആയുർവേദ തെറാപ്പിസ്റ്റ് 251/2024 syllabus Kerala PSC|Syllabus Ayurveda Therapist in Indian systems of Medicine
- ഏപ്രിൽ മാസത്തിലെ PSC പരീക്ഷകൾ| Kerala PSC Exam Calendar April 2025
- കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ 01.02.2025 Meeting |Kerala PSC Latest News
- അടുത്ത സ്റ്റേജ് പ്രിലിമിനറി എഴുതാം👍Kerala PSC Preliminary Exam request for those who couldn’t Attend
- [New] ഭിന്നശേഷിക്കാർക്ക് കേരള പിഎസ്സിയിൽ സ്ക്രൈബിനായി എങ്ങനെ അപേക്ഷിക്കാം?|How to Request for Scribe in Kerala PSC?
- [PDF]Answer Key JUNIOR INSTRUCTOR MECHANIC CONSUMER ELECTRONIC APPLIANCES|670/2023 Answer Key
- Food Safety Officer Answer Key |06/2024 Answer Key Kerala PSC