കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ യോഗതീരുമാനം 07.03.2025|Kerala PSC Latest News

കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ, തിരുവനന്തപുരം 07.03.2025 പ്രസിദ്ധീകരണത്തിന്

പുനരളവെടുപ്പ്

കേരള പോലീസ് വകുപ്പിൽ വുമൺ പോലീസ് കോൺസ്റ്റബിൾ (വുമൺ പോലീസ് ബറ്റാലിയൻ) (കാറ്റഗറി നമ്പർ 584/2023, 732/2023, 733/2023) തസ്‌തികയിലേക്കുള്ള ശാരീരിക അളവെടുപ്പിൽ യോഗ്യത നേടാതെ അപ്പീൽ അനുവദിച്ചതിനെ തുടർന്ന് കായികക്ഷമതാ പരീക്ഷയിൽ പങ്കെടുത്ത് വിജയിച്ചവർക്ക് 2025 മാർച്ച് 11 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ വച്ച് പുനരളവെടുപ്പ് നടത്തും. കൂടുതൽ വിവരങ്ങൾ പ്രൊഫൈലിൽ ലഭിക്കും.

Read: [New] ഭിന്നശേഷിക്കാർക്ക് കേരള പിഎസ്‌സിയിൽ സ്‌ക്രൈബിനായി എങ്ങനെ അപേക്ഷിക്കാം?|How to Request for Scribe in Kerala PSC?

പ്രമാണപരിശോധന

തിരുവനന്തപുരം ജില്ലയിൽ വിവിധ വകുപ്പുകളിൽ ക്ലർക്ക് (നേരിട്ടും തസ്തികമാറ്റം മുഖേനയും) (കാറ്റഗറി നമ്പർ 503/2023, 504/2023) തസ്‌തികയുടെ സാധ്യതാപട്ടികയിലുൾപ്പെട്ടവരിൽ പ്രമാണപരിശോധന പൂർത്തിയാക്കിയിട്ടില്ലാത്തവർക്ക് 2025 മാർച്ച് 14, 15, 17, 18, 19, 20, 21 തീയതികളിൽ രാവിലെ 10.30 ന് പി.എസ്.സി. തിരുവനന്തപുരം ജില്ലാ ഓഫീസിൽ വച്ച് പ്രമാണപരിശോധന നടത്തും.

Click to join Telegram Channel Kerala PSC News

Read: ശാരീരികപരിമിതി ഉള്ളവർക്കുള്ള വെയിറ്റേജ് & റിസർവേഷൻ | PH Candidates Reservation in Kerala PSC

Read Also: റൊട്ടേഷൻ ചാർട് Kerala PSC Rotation Chart

Latest Posts

Leave a Comment

error: Content is protected !!