[New]അസിസ്റ്റന്റ്‌ പ്രൊഫസര്‍ ഇന്‍ പാത്തോളജി|Assistant Professor in Pathology Notification Kerala PSC 334/2023

അസിസ്റ്റന്റ്‌ പ്രൊഫസര്‍ ഇന്‍ പാത്തോളജി

Assistant Professor in Pathology – Medical Education (Cat.No.334/2023)ജനറല്‍ റിക്രട്ട്മെന്റ്‌ – സംസ്ഥാനതലം കാറ്റഗറി നമ്പര്‍ : 334/2023

Assistant Professor in Pathology Notification Kerala PSC


കേരള സര്‍ക്കാര്‍ സര്‍വ്വീസില്‍ താഴെ പറയുന്ന ഉദ്യോഗത്തിന്‌ തെരഞ്ഞെടുക്കപ്പെടുന്നതിന്‌ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ഓണ്‍ലൈനായി ഒറ്റത്തവണ രജിസ്ട്രേഷന്‍ പ്രകാരം അപേക്ഷകള്‍ ക്ഷണിച്ചുകൊള്ളുന്നു.


ഉദ്യോഗാര്‍ത്ഥികള്‍ കേരള പബ്ലിക്‌ സര്‍വ്വീസ്‌ കമ്മീഷന്റെ ഓദ്യോഗിക വെബ്ബ്ലൈറ്റിലൂടെ ഒറ്റത്തവണ രജിസ്ടേഷന്‍ പദ്ധതി പ്രകാരം രജിസ്റ്റര്‍ ചെയ്ത ശേഷമാണ്‌ അപേക്ഷിക്കേണ്ടത്‌. ഇതിനകം രജിസ്റ്റര്‍ ചെയ്തവര്‍ അവരുടെ പ്രൊഫൈല്‍ മുഖേന അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്‌.


1 വകുപ്പ്‌ : മെഡിക്കല്‍ വിദ്യാഭ്യാസം
2 ഉദ്യോഗപ്പേര്‌ : അസിസ്റ്റന്റ്‌ പ്രൊഫസര്‍ ഇന്‍ പാത്തോളജി
3 ശമ്പളം : യു.ജി.സി മാനദണ്ഡപ്രകാരം
4 ഒഴിവുകളുടെ എണ്ണം : 9 (ഒന്‍പത്‌)


കുറിപ്പ്‌ 1: മുകളില്‍ കാണിച്ചിട്ടുള്ള ഒഴിവൃകള്‍ ഇപ്പോള്‍ നിലവിലുള്ളതാണ്‌. ഈ വിജ്ഞാപന പ്രകാരം തയ്യാറാക്കപ്പെടടുന്ന റാങ്ക്‌ ലിസ്റ്റ്‌ പ്രാബല്യത്തില്‍ വരുന്ന തീയതി മുതല്‍ ഏറ്റവും കുറഞ്ഞത്‌ ഒരു വര്‍ഷവും ഏറ്റവും കൂടിയത്‌ മൂന്നു വര്‍ഷവും നിലവിലിരിക്കുന്നതാണ്‌. എന്നാല്‍ ഒരു വര്‍ഷത്തിനു ശേഷം ഇതേ ഉദ്യോഗത്തിന്‌ ഒരു പൂതിയ റാങ്ക്‌ ലിസ്റ്റ്‌ പ്രസിദ്ധീകരിക്കപ്പെടുകയാണെങ്കില്‍ ആ തീയതി മുതല്‍ ഈ വിജ്ഞാപനപ്രകാരം തയ്യാറാക്കുപ്പെട്ടന്ന റാങ്ക്‌ ലിസ്റ്റിന്‌ പ്രാബല്യമുണ്ടായിരിക്കുന്നതല്ല.

മുകളില്‍ കാണിച്ചിട്ടുള്ള ഒഴിവിലേയ്ക്കും ലിസ്റ്റ്‌ പ്രാബല്യത്തിലിരിക്കുന്ന സമയത്ത്‌ അറിയിക്കപ്പെട്ടുന്ന ഒഴിവൃുകളിലേയ്ക്കും ഈ ലിസ്റ്റില്‍ നിന്നും നിയമനം നടത്തുന്നതാണ്‌.


കുറിപ്പ്‌ 2: ആകെ റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്ന ഒഴിവുകളില്‍ 4% ഒഴിവുകള്‍ 28.10.2022 തീയതിയിലെ G.O(P) No. 7/2022/5.0 നമ്പര്‍ സര്‍ക്കാര്‍ ഉത്തരവില്‍ പരാമര്‍ശിച്ചിട്ടുള്ള പ്രകാരം ഭിന്നശേഷിയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കായി സംവരണം ചെയ്തിരിക്കുന്നു. (Link)5 നിയമന രീതി ല്‍ നേരിട്ടുള്ള നിയമനം.
6 പ്രായപരിധി: : 22-45, ഉദ്യോഗാര്‍ത്ഥികള്‍ 02//01/1978-നും 01-01-2001 നും ഇടയില്‍ ജനിച്ചവരായിരിക്കണം. (രണ്ട്‌ തീയതികളും ഉള്‍പ്പെടെ) പട്ടികജാതി, പട്ടികവര്‍ഗ്ഗം, മറ്റ്‌ പിന്നാക്ക വിഭാഗം എന്നിവര്‍ക്ക്‌ നിയമാനുസൃത ഇളവുണ്ടായിരിക്കും[വയസ്സിളവിനെ സംബന്ധിച്ച്‌ മറ്റ വ്യവസ്ഥകള്‍ക്ക്‌ ഗസറ്റ്‌ വിജ്ഞാപനത്തിലെ പാര്‍ട്ട്‌ പൊതു വ്യവസ്ഥകളിലെ രണ്ടാം ഖണ്ഡിക നോക്കുക]

Qualifications


7, യോഗൃതകള്‍

എം. ഡി./ഡി.എന്‍.ബി. പാത്തോളജി

ബിരുദാനന്തര ബിരുദ പഠനത്തിന്‌ ശേഷം ഒരു എന്‍.എം.സി അംഗീകൃത മെഡിക്കല്‍ കോളേജില്‍ നിന്ന്‌ പാത്തോളജിയില്‍ ഒരു വര്‍ഷത്തെ സീനിയര്‍ റെസിഡെന്റ്‌ ആയുള്ള പ്രവൃത്തി പരിചയം

കേരള സംസ്ഥാന മെഡിക്കല്‍ കൌണ്‍സിലില്‍ (ററി.സി.എം.സി) അല്ലെങ്കില്‍ കൌണ്‍സില്‍ ഓഫ്‌ മോഡേണ്‍ മെഡിസിനിലെ സ്ഥിരം രജിസ്നേഷന്‍.
കുറിപ്പ്‌ : (എ) KS &SSR Part-ll Rule 10 (a) (ii) ബാധകമാണ്‌.


(ബി) ഈ വിജ്ഞാപനത്തില്‍ നിഷ്ടര്‍ഷിച്ചിട്ടുള്ള യോഗ്യതകള്‍ക്ക്‌ പൂറമേ എക്സിക്യൂട്ടിവ്‌ ഉത്തരവുകള്‍ മുഖേനയോ സ്റ്റാന്‍ഡിംഗ്‌ ഉത്തരവുകള്‍ മുഖേനയോ നിശ്ചിത വിദ്യാഭ്യാസ യോഗ്യതയ്ക്ക്‌ തത്തുല്യമായി സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന യോഗ്യതകളും നിര്‍ദ്ദിഷ്ഠ യോഗ്യതകള്‍ അടിസ്ഥാന യോഗൃതയായിട്ടുള്ള ഉയര്‍ന്ന യോഗ്യതകളും സ്വീകരിക്കുന്നതാണ്‌. തത്തുല്യ യോഗ്യത, ഉയര്‍ന്ന യോഗ്യത സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവൃകള്‍ കമ്മീഷന്‍ ആവശ്യപ്പെടുന്ന സമയത്ത്‌ ഹാജരാക്കേണ്ടതാണ്‌.*

(സി) ഈ ഉദ്യോഗത്തില്‍ നിയമിക്കപ്പെടുന്നവര്‍, അവരുടെ ആദ്യത്തെ പത്ത്‌ (10) വര്‍ഷത്തെ സേവനത്തിനുള്ളില്‍ (പരിശീലന കാലയളവ്‌ ഉള്‍പ്പെടെ) നാല്‌ വര്‍ഷം പ്രതിരോധ സര്‍വ്വീസില്‍ അല്ലെങ്കില്‍ പ്രതിരോധം സംബന്ധിച്ച ജോലിയില്‍ ഇന്ത്യയില്‍ എവിടെങ്കിലുമോ വിദേശത്തോ സേവനം അനുഷ്ടിക്കേണ്ടതാണ്‌. ഈ നിര്‍ബന്ധിത സൈനിക സേവനം നാല്‍പത്തിയഞ്ച്‌ (45) വയസ്സ്‌ പൂര്‍ത്തിയായവര്‍ക്കും ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവര്‍ക്കും ബാധകമല്ല. 8. അപേക്ഷകള്‍ അയക്കേണ്ട രീതി

(എ) ഉദ്യോഗാര്‍ത്ഥികള്‍ കേരള പബ്ലിക്‌ സര്‍വ്വീസ്‌ കമ്മീഷന്റെ ഓദ്യോഗിക വെസ്ല്ൈറ്റായ www.keralapsc.gov.in വഴി ഒറ്റത്തവണ രജിസ്ടേഷന്‍‘ പ്രകാരം രജിസ്റ്റര്‍ ചെയ്തു ശേഷമാണ്‌ അപേക്ഷിക്കേണ്ടത്‌. രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ user ID യും password ഉം ഉപയോഗിച്ച്‌ log IN ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്‌.

ഓരോ തസ്തികയ്ക്ക്‌ അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification നിലെ Apply Now -ല്‍ മാത്രം click ചെയ്യേണ്ടതാണ്‌. Upload ചെയ്യുന്ന ഫോട്ടോ 31/12/2013-ന്‌ ശേഷം എടുത്തതായിരിക്കണം.

01.01.2023 മുതല്‍ പ്രൊഫൈല്‍ ആരംഭിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ 6 മാസത്തിനുള്ളില്‍ എടുത്ത ഫോട്ടോഗ്രാഫ്‌ അപ്‌ ലോഡ്‌ ചെയ്യേണ്ടതാണ്‌. ഫോട്ടോയുടെ താഴെ ഉദ്യോഗാര്‍ത്ഥിയുടെ പേരും ഫോട്ടോ എടുത്ത തീയതിയും വൃക്തമായി രേഖപ്പെടുത്തിയിരിക്കണം. നിശ്ചിത മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട്‌ upload ചെയ്തു ഫോട്ടോയ്ക്ക്‌ upload ചെയ്തു തീയതി മുതല്‍ 10 വര്‍ഷക്കാലത്തേയ്ക്ക്‌ പ്രാബല്യമുണ്ടായിരിക്കും.

ഫോട്ടോ സംബന്ധിച്ച മറ്റ്‌ നിബന്ധനകള്‍ക്കൊന്നും തന്നെ മാറ്റമില്ല. അപേക്ഷാ ഫീസ്‌ നല്‍കേണ്ടതില്ല. Password രഹസ്യമായി സൂക്ഷിക്കേണ്ടതും വൃക്തിഗത വിവരങ്ങള്‍ ശരിയാണെന്ന്‌ ഉറപ്പ്‌ വരുത്തേണ്ടതും ഉദ്യോഗാര്‍ത്ഥിയുടെ ചുമതലയാണ്‌. ഓരോ തസ്തികയ്ക്ക്‌ അപേക്ഷിക്കുന്നതിന്‌ മുന്‍പും തന്റെ പ്രൊഫൈലില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങള്‍ ശരിയാണെന്ന്‌ ഉദ്യോഗാര്‍ത്ഥി ഉറപ്പുവരുത്തേണ്ടതാണ്‌.

കമ്മീഷനുമായുള്ള എല്ലാ കത്തിടപാടുകളിലും User ld പ്രത്യേകം രേഖപ്പെടുത്തേണ്ടതാണ്‌. കമ്മീഷനു മുമ്പാകെ ഒരിക്കല്‍ സമര്‍പ്പിച്ചിട്ടുള്ള അപേക്ഷ സോപാധികമായി സ്വീകരിക്കപ്പെടുന്നതാണ്‌. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതിക്ക്‌ ശേഷം ശേഷം അപേക്ഷയില്‍ മാറ്റം വരുത്തുവാനോ വിവരങ്ങള്‍ ഒഴിവാക്കുവാനോ കഴിയുകയില്ല. ഭാവിയിലെ ഉപയോഗത്തിനായി ഉദ്യോഗാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ അപേക്ഷയുടെ Soft copy/print out എടുത്ത്‌ സൂക്ഷിക്കേണ്ടതാണ്‌. ഉദ്യോഗാര്‍ത്ഥികള്‍ക്ക്‌ അവരുടെ പ്രൊഫൈലിലെ My applications’ എന്ന Link-@8 click ചെയ്ത്‌ അപേക്ഷയുടെ print out എടുക്കാവുന്നതാണ്‌.

അപേക്ഷ സംബന്ധമായി കമ്മീഷനുമായി നടത്തുന്ന കത്തിടപാടുകളില്‍ അപേക്ഷയുടെ Print out കൂടി സമര്‍പ്പിക്കേണ്ടതാണ്‌. തെരഞ്ഞെടുപ്പ്‌ പ്രക്രിയയുടെ ഏതവസരത്തിലായാലും സമര്‍പ്പിക്കപ്പെട്ട അപേക്ഷകള്‍ വിജ്ഞാപന വ്ൃവസ്ഥകള്‍ക്ക്‌ വിരുദ്ധമായി കാണുന്ന പക്ഷം നിരുപാധികമായി നിരസിക്കുന്നതാണ്‌. വിദ്യാഭ്യാസ യോഗ്യത, പരിചയം, ജാതി, വയസ്സ്‌ മുതലായവ തെളിയിക്കുന്നതിനുള്ള അസ്സല്‍ പ്രമാണങ്ങള്‍ കമ്മീഷന്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാക്കിയാല്‍ മതിയാകും അവസാന തീയതിക്ക്‌ ശേഷം പ്രൊഫൈലില്‍ ഉദ്യോഗാര്‍ത്ഥികള്‍ സ്വയം വരുത്തുന്ന തിരുത്തലുകളും കേരള പബ്ലിക്‌ സര്‍വീസ്‌ കമ്മീഷന്റെ ഓഫീസ്‌ മുഖാന്തിരം വരുത്തുന്ന തിരുത്തലുകളും അപേക്ഷയില്‍ വരുന്നതല്ല.

കൂടാതെ തിരുത്തലുകള്‍ മൂലം ഉണ്ടാകുന്ന മാറ്റങ്ങള്‍ക്ക്‌ തിരുത്തലുകള്‍ വരുത്തുന്ന തീയതി മുതലേ പ്രാബല്യമുണ്ടായിരിക്കുകയുള്ളു.

(ബി) ഈ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ എഴുത്ത്‌ / ഒ.എം.ആര്‍ / ഓണ്‍ലൈന്‍ പരീക്ഷ നടത്തുകയാണെങ്കില്‍ പരീക്ഷ എഴുതുമെന്ന സ്ഥിരീകരണം(ഠനന്ന്൯ണ) അപേക്ഷകര്‍ തങ്ങളുടെ ഒറ്റത്തവണ രജിസ്ദേഷന്‍ പ്രൊഫൈല്‍ വഴി നല്‍കേണ്ടതാണ്‌. അപ്രകാരം സ്ഥിരീകരണം നല്‍കുന്നവര്‍ക്ക്‌ മാത്രം അഡ്മിഷന്‍ ടിക്കറ്റ്‌ ജനറേറ്റ്‌ ചെയ്ത്‌ അത്‌ ഡൌണ്‍ലോഡ്‌ ചെയ്യുന്നതിനുള്ള സാകര്യം, പരീക്ഷാ തീയതി വരെയുള്ള അവസാനത്തെ 15 ദിവസങ്ങളില്‍ ലഭ്യമാകുന്നതാണ്‌. നിശ്ചിത സമയത്തിനുള്ളില്‍ സ്ഥിരീകരണം നല്‍കാത്ത ഉദ്യോഗാര്‍ത്ഥികളുടെ അപേക്ഷകള്‍ നിരുപാധികം നിരസിക്കപ്പെടുന്നതാണ്‌. സ്ഥിരീകരണം നല്‍കേണ്ടതായ കാലയളവ്‌ സംബന്ധിച്ച തീയതികളെക്റിച്ചം അഡ്ധസിഷന്‍ ടിക്കറ്റ്‌ ലഭ്യമാകുന്ന തീയതി സംബന്ധിച്ചുമുള്ള വിവരങ്ങള്‍ ബന്ധപ്പെട്ട പരീക്ഷ ഉള്‍പ്പെടുന്ന പരീക്ഷാകലണ്ടറില്‍ പ്രസിദ്ധപ്പെടുത്തുന്നതാണ്‌. ഇതു സംബന്ധിച്ച അറിയിപ്പ്‌ ഉദ്യോഗാര്‍ത്ഥികളുടെ പ്രൊഫൈലിലും അതില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പറിലും നല്‍കുന്നതാണ്‌.

(സീ) ആധാര്‍ കാര്‍ഡുള്ള ഉദ്യോഗാര്‍ത്ഥികള്‍ തങ്ങളുടെ പ്രൊഫൈലില്‍ ആധാര്‍ കാര്‍ഡ്‌ തിരിച്ചറിയല്‍ രേഖയായി നല്‍കേണ്ടതാണ്‌. 9. ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള പ്രത്യേക നിര്‍ദ്ദേശങ്ങള്‍:- (എ)ഉദ്യോഗാര്‍ത്ഥി അപേക്ഷയില്‍ അവകാശപ്പെട്ട ജാതി/സ്മുദായം എസ്‌ എസ്‌ എല്‍ സി ബുക്കില്‍ രേഖപ്പെടുത്തിയിരിക്കുന്നതില്‍ നീന്നും വൃതൃസ്തമാണെങ്കില്‍ നോണ്‍ക്രീമിലിയര്‍ സര്‍ട്ടിഫിക്കറ്റ്‌/ജാതി സര്‍ട്ടിഫിക്കറ്റിനോടൊപ്പം ജാതി വൃത്യാസം സംബന്ധിച്ച ഗസറ്റ്‌ വിജ്ഞാപനം കൂടി പ്രമാണ പരിശോധന സമയത്ത്‌ ഹാജരാക്കേണ്ടതാണ്‌.

(ബി) ഉദ്യോഗാര്‍ത്ഥികള്‍ ഗസ്റ്റ്‌ വിജ്ഞാപനത്തോടൊപ്പം ഭാഗം | ആയി ഉള്‍പ്പെ ടടത്തിയിട്ടുള്ള പൊതുവ്യവസ്ഥകള്‍ കൂടി വായിച്ചു മനസ്തിലാക്കിയശേഷമായിരിക്കണം അപേക്ഷ സമര്‍പ്പിക്കേണ്ടത്‌. പൊതു വ്യവസ്ഥകള്‍ക്ക്‌ വിരുദ്ധമായി സമര്‍പ്പിയ്കന്ന അപേക്ഷകള്‍ നിരസിക്കുന്നതാണ്‌.

(സി) വിദ്യാഭ്യാസം, പരിചയം തുടങ്ങി യോഗൃത സംബന്ധിച്ച്‌ തെറ്റായ അവകാശവാദം ഉന്നയിച്ച്‌ അപേക്ഷ സമര്‍പ്പിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കെതിരെ കേരള പബ്ലിക്‌ സര്‍വ്വീസ്‌ കമ്മീഷന്‍ റൂള്‍സ്‌ ഓഫ്‌ പ്രൊസീജിയര്‍ റൂള്‍ 22 പ്രകാരം ഏതൊരു ജോലിയ്ക്ക്‌ അവര്‍ അപേക്ഷിക്കുന്നുവോ അതിലേയ്ക്ക്‌ പരിഗണിയ്കപ്പെടുന്നതിന്‌ അയോഗ്യരാക്കുകയോ,സ്ഥിരമായോ ഒരു നിശ്ചിത കാലത്തേയ്ക്കോ കേരള പബ്ലിക്‌ സര്‍വ്വീസ്‌ കമ്മീഷന്‍ അപേക്ഷകള്‍ അയയ്ക്കന്നതില്‍ നിന്നും നിരോധിക്കുകയോ, അവര്‍ പങ്കെടുക്കുന്ന പ്രായോഗിക പരീക്ഷയില്‍ നിര്‍മ്മിക്കുന്ന സാധനങ്ങളോ, എഴുത്തുപരീക്ഷയിലെ ഉത്തരക്കടലാസുകളോ അസാധുവാക്കുകയോ, അവരുടെ മേല്‍ നിയമ നടപടികള്‍ എടുക്കുകയോ, അവര്‍ ഏതെങ്കിലും ജോലിയില്‍ നിയമിക്കപ്പെട്ട്‌ കഴിഞ്ഞുവെങ്കില്‍ ആ ജോലിയില്‍ നിന്നും അവരെ നീക്കം ചെയ്യുകയോ, ഡിസ്മിസ്‌ ചെയ്യുകയോ, അനുയോജ്യമായ മറ്റ്‌ അച്ചടക്ക നടപടികള്‍; നിയമ നടപടികള്‍ അവര്‍ക്കെതിരെ സ്വീകരിക്കുകയോ, മേല്‍പ്പറഞ്ഞവയില്‍ ഒന്നോ അധിലധികമോ നടപടികള്‍ അവര്‍ക്കെതിരെ കൈക്കൊള്ളുകയോ ചെയ്യുന്നതാണ്‌.

10. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി: 15.11.2023 ബുധനാഴ്ച അര്‍ദ്ധരാത്രി 12.00 മണി വരെ , പ്രസ്തുത ബുധനാഴ്ച അവധി ദിവസമാണെങ്കില്‍ അതിനു തൊട്ടടുത്ത പ്രവൃത്തി ദിവസം അവസാന തീയതിയായി കണക്കാക്കും.

11. അപേക്ഷ സമര്‍പ്പിക്കേണ്ട മേല്‍വിലാസം: www.keralapsc.gov.in (ഫോട്ടോ, ID കാര്‍ഡ്‌ ഉള്‍പ്പെടെയുള്ള നിര്‍ദ്ദേശങ്ങള്‍ക്ക്‌ ഗസറ്റ്‌ വിജ്ഞാപനത്തിന്റെ പാര്‍ട്ട്‌ 2 ല്‍ കൊടുത്തിരിക്കുന്ന പൊതു വൃവസ്ഥകള്‍ കൂടി നോക്കുക) സാജു ജോര്‍ജ്ജ്‌ സെഴ്ൂട്ടറി കേരള പണ്ണിക്‌ സര്‍വ്വീസ്‌ കമ്മീഷന്‍

Download Notification

Download PDF

Latest Posts

Leave a Comment