ശാരീരികപരിമിതി ഉള്ളവർക്കുള്ള വെയിറ്റേജ് & റിസർവേഷൻ | PH Candidates Reservation in Kerala PSC

ശാരീരികപരിമിതി ഉള്ളവർക്കുള്ള വെയിറ്റേജ്

വിവിധ ഒഴിവുകളിലേക്ക് അപേക്ഷിക്കുന്ന ശാരീരിക പരിമിതി ഉള്ളവർ താഴെ പറയുന്ന നടപടിക്രമങ്ങൾ പാലിക്കണം. അംഗപരിമിതരാണെന്ന്  തെളിയിക്കുന്നതിന് ഗവൺമെന്റ് സർവ്വീസിൽ സിവിൽ സർജൻ ഗ്രേഡ് II ൽ കുറയാത്ത, മെഡിക്കൽ ഓഫീസറിൽ നിന്നും സർട്ടിഫിക്കറ്റ് ഹാജരാക്കണം

kerala psc weightage for physically handicapped 


1. ഓരോ ഒഴിവിനും അറിയിപ്പിൽ പറഞ്ഞിരിക്കുന്ന പ്രായപരിധിയിൽ അന്ധർ, ബധിരർ, മൂകർ എന്നിവർക്ക് 15 വയസ്സുവരെയും ശാരീരികമായി അംഗവൈകല്യമുള്ളവർക്ക് 10 വർഷം വരെയും ഇളവ് ലഭിക്കും. നിയമനം ലഭിച്ചാൽ കാര്യക്ഷമമായി ജോലി ചെയ്യാനാകുന്ന ഒഴിവുകളിലേക്ക് മത്‌സരിക്കാൻ അവരെ പ്രാപ്തരാക്കുന്നതിന് വേണ്ടിയാണ് ഈ ഇളവ് അനുവദിക്കുന്നത്.

2. പ്രത്യേകമായി എടുത്തുപറഞ്ഞിട്ടില്ലാത്ത നിയമനങ്ങളിൽ ശാരീരിക വൈകല്യം ഉള്ളവർക്ക് കമ്മീഷൻ നിശ്ചയിക്കുന്നത് പ്രകാരമുള്ള ഗ്രേസ് മാർക്ക് നൽകും. അന്ധർ, ബധിരർ, മൂകർ തുടങ്ങിയവർക്ക് 12% വരെയും അംഗപരിമിതർക്ക് 10% വരെയും ഗ്രേസ് മാർക്ക് ലഭിക്കും. പരിഗണന ലഭിക്കുന്ന ക്രമം ഇപ്രകാരമാണ്,  

a) അന്ധർ, b) ബധിരർ, മൂകർ, c) അംഗപരിമിതർ

3. താഴെപ്പറയുന്ന കാര്യങ്ങൾ പരിശോധിക്കുന്നതിനായി ശാരീരിക പരിമിതി ഉള്ളവർക്ക് കമ്മീഷൻ അഭിമുഖം നടത്തും

a) അവർ നിയമിക്കപ്പെടാൻ പോകുന്ന ജോലി ചെയ്യാൻ അവർ പര്യാപ്തരാണോ

b) അവകാശപ്പെടുന്ന ശാരീരിക പരിമിതി യാഥാർഥ്യമാണോ അല്ലയോ

4. എഴുത്തു പരീക്ഷയുടെ അടിസ്ഥാനത്തിൽ മാത്രമാണ് നിയമനമെങ്കിൽ ശാരീരിക പരിമിതി ഉള്ളവർക്ക് അഭിമുഖം നടത്തി ഗ്രേസ് മാർക്കും നൽകും. അത് കൂടി പരിഗണിച്ചാകും റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത്. എഴുത്തുപരീക്ഷയുടെ മാർക്കിനൊപ്പം, നൽകാനാകുന്ന ഏറ്റവും ഉയർന്ന ഗ്രേസ് മാർക്ക് നൽകിയ ശേഷം അത് കട്ട് ഓഫ് മാർക്കിനൊപ്പമോ അതിന് മുകളിലോ വരുന്നുണ്ടെങ്കിലാകും അഭിമുഖത്തിനുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തുക.

5.  എഴുത്തുപരീക്ഷ, യോഗ്യതാപരീക്ഷ, കായികക്ഷമതാ പരീക്ഷ തുടങ്ങിയവയ്‌ക്കൊപ്പം അഭിമുഖത്തിന്റെ മാർക്ക് കൂടി പരിഗണിച്ച് നിയമനം നടത്തുന്നവയിൽ, അഭിമുഖത്തിന് ശേഷം നൽകാനാകുന്ന ഗ്രേസ് മാർക്ക് (10% or 12%) നൽകും. അഭിമുഖത്തിലൂടെ മാത്രം നിയമനം നടത്തുന്നവയിൽ ഇതേ രീതി തന്നെ നടപ്പിലാക്കും. (ശതമാനം 0.5 ആയാൽ അത് റൗണ്ട് ചെയ്ത് അടുത്ത സംഖ്യയാക്കും.)

6. അഭിമുഖത്തിനുള്ള ഷോർട്ട്‌ലിസ്റ്റ് തയ്യാറാക്കുമ്പോൾ ശാരീരിക പരിമിതി ഉള്ളവരുടെ അവകാശങ്ങളും ആനുകൂല്യങ്ങളും കൂടി പരിഗണിക്കും. അവർക്ക് ലഭിച്ച ആകെ മാർക്കിനൊപ്പം അധികമാർക്കായ 10 % അല്ലെങ്കിൽ 12 % ചേരുമ്പോൾ കട്ട് ഓഫ് മാർക്കിനൊപ്പമോ അതിന് മുകളിലോ എത്തുകയാണെങ്കിൽ അവരെ ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെടുത്തും.

ശ്രദ്ധിക്കുക- എല്ലാ അവസരങ്ങളിലും റാങ്ക് ലിസ്റ്റ് തയ്യാറാക്കുമ്പോൾ ഗ്രേസ് മാർക്ക് നൽകണമെന്നില്ല

Read: കേരള PSC വെയിറ്റേജ് മാർക്ക്|Kerala PSC Weightage Marks|Weightage and preferences in psc

7. അഭിമുഖത്തിന്റെ സമയത്ത് ശാരീരിക പരിമിതി ഉള്ളവർ ജോലി ചെയ്യാൻ പര്യാപ്തരാണെന്ന് കണ്ടെത്തിക്കഴിഞ്ഞാൽ അവർക്ക് കിട്ടിയ മാർക്കിന്റെ അടിസ്ഥാനത്തിൽ അവരെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തും. even if they don t secure the maximum i.e.; 12% or 10% as the case may be, fixed for interview.

8. കേരളാ പബ്ലിക് സർവ്വീസ് കമ്മീഷൻ നടത്തുന്ന വകുപ്പുതല പരീക്ഷ ഉൾപ്പെടെയുള്ള എല്ലാ പരീക്ഷകൾക്കും അംഗപരിമിതരായവർക്ക് 15 മിനിട്ട് അധികസമയം അനുവദിക്കും. എത്ര ശതമാനം വൈകല്യമുണ്ട്, അപേക്ഷകന് സാധാരണ വേഗതയിൽ എഴുതാൻ സാധിക്കില്ല തുടങ്ങിയ വിവരങ്ങൾ മെഡിക്കൽ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തണം. പൂർണമായും ഒബ്ജക്ടീവായ പരീക്ഷകൾക്ക് ഈ ഇളവ് അനുവദിക്കില്ല. പ്രത്യേകമായി അപേക്ഷിച്ചാൽ അന്ധരായ അപേക്ഷകർക്ക് സ്‌ക്രൈബിനെ അനുവദിക്കും.

ശാരീരിക പരിമിതി ഉള്ളവരെ അവർക്ക് കാര്യക്ഷമമായി ചെയ്ത് തീർക്കാൻ സാധിക്കുന്ന ചുമതലകളുള്ള ജോലികളിൽ മാത്രമേ നിയമിക്കുകയുള്ളൂ. ഈ ഇളവുകൾ ഒന്നും ലഭിക്കാത്ത ജോലികൾ ഇവയാണ് :-

a) പോലീസ് വകുപ്പിലെ എല്ലാ എക്‌സിക്യൂട്ടീവ് പോസ്റ്റുകളും

b) എക്‌സൈസ് വകുപ്പിലെ എല്ലാ എക്‌സിക്യൂട്ടീവ് പോസ്റ്റുകളും

c) ജയിൽ വകുപ്പിലെ എല്ലാ എക്‌സിക്യൂട്ടിവ് പോസ്റ്റുകളും

d) വനം വകുപ്പിലെ എല്ലാ എക്‌സിക്യൂട്ടീവ് പോസ്റ്റുകളും

e) ഡെപ്യൂട്ടി കളക്ടർ

f) തഹസിൽദാർ

g) ഫിസിക്കൽ ഡയറക്ടർമാർ

h) കായികാധ്യാപക പരിശീലകൻ

i) റിസേർവ് കണ്ടക്ടർ

j) ഡ്രൈവർ

k) സേർജന്റ്

l) ഡാൻസ് മാസ്റ്റർ (കഥകളി ഡാൻസ്)

m) നഴ്‌സ്

n) ഓക്‌സിലറി നഴ്‌സ്/ മിഡ് വൈഫ്


അറിയിപ്പുകൾ പ്രസിദ്ധീകരിക്കുന്ന സമയത്ത് എടുത്തുപറയുന്ന മറ്റ് ഒഴിവുകൾ.

ഈ നിബന്ധനകൾ കെ.എസ്.ഇ.ബി. (കേരളാ സ്‌റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്), കെ.എസ്.ആർ.ടി.സി. (കേരളാ സ്‌റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ) വകുപ്പുകളിലെ താഴെപ്പറയുന്ന വിഭാഗങ്ങൾക്കൊഴിച്ച് ബാക്കിയുള്ളവയ്‌ക്കെല്ലാം ബാധകമാണ്.

കെ.എസ്.ഇ.ബി.

a) ഇലക്ട്രിക്കൽ, സിവിൽ ബ്രാഞ്ചുകളിലെ എല്ലാ എക്‌സിക്യൂട്ടീവ് പോസ്റ്റുകളും

b) റീജണൽ പേഴ്‌സണൽ ഓഫീസർ

c) ഡ്രൈവർ

d) സെർജന്റ്

e) വാച്ചർ

f) ഇലക്ട്രിസിറ്റി വർക്കർ

കെ.എസ്.ആർ.ടി.സി.

g) റിസേർവ് ഡ്രൈവർ

h) റിസർവ് കണ്ടക്ടറും ഉയർന്ന ഡിവിഷൻ പോസ്റ്റുകളും

എന്നിരുന്നാലും സർക്കാരിന്റെ നിയന്ത്രണത്തിലുള്ള കമ്പനികളിലേക്കും കോർപ്പറേഷനിലേക്കുമുള്ള നിയമനങ്ങൾക്ക് ഈ നിയമങ്ങൾ ബാധകമാകണമെന്നില്ല. ബാധകമാകണെങ്കിൽ അറിയിപ്പിന്റെ ഒന്നാം ഭാഗത്തിൽ അത് വ്യക്തമായി പറഞ്ഞിരിക്കും.

kerala psc reservation for physically handicapped

Age Relaxation for PH Candidates in Kerala PSC

വികലാംഗർക്ക് (അതായത് അന്ധർ, ബധിരരും മൂകരും, ശാരീരികമായി മറ്റ് വൈകല്യം ഉള്ളവർ) പ്രായപരിധി ഒഴിച്ച് മറ്റൊ നിശ്ചിത യോഗ്യതകളും ഇണ്ടെങ്കിൽ അപേക്ഷിക്കാവുന്നതാണ്.

അങ്ങനെയുള്ള ഓരോ അപേക്ഷയും യോഗ്യതയുടെ അടിസ്ഥാന ത്തിൽ പരിഗണിക്കപ്പെടുന്നതാണ്.

അപേക്ഷിച്ചിട്ടുള്ള ജോലി തൃപ് തികരമായി നിർവ്വഹിക്കുവാൻ കഴിവുണ്ടെന്ന് കാണുന്നപക്ഷം അവർക്ക് നിർദ്ദിഷ്ട പരമാവധി പ്രായപരിധി ഉയർത്തിക്കൊടുക്കുന്നതാണ്.

പ്രായപരിധിയിലുള്ള ഈ ഇളവ് അന്ധർ, ബധിരർ, മുക്കൾ എന്നിവർക്ക് പതിനഞ്ച് വർഷത്തോളവും (15 years) മറ്റ് അംഗവൈകല്യം സംഭവിച്ചവർക്ക് പത്തുവർഷത്തോളവും (ten years) അനുവദി ക്കുന്നതാണ്.

ഇങ്ങനെയുള്ളവർ 30 -6 – 2012 -ലെ ജി. ഒ. (പി) നമ്പർ 39 2012 എസ്.ഡബ്ല്യു.ഡി. നമ്പർ ഉത്തരവ് പ്രകാരം നിഷ്കർഷിച്ചിട്ടുള്ള നിശ്ചിത അധികം 3 31, ടിൽ നിന്നും നിർദ്ദിഷ്ട മാതൃകയിൽ അനുവദിക്കുന്നതും താഴെപ്പറയുന്ന ഏതെങ്കിലും വിഭാഗത്തിലോ ഒന്നിലധികം വിഭാഗങ്ങളിലോ പെടുന്ന അംഗവൈകല്യം ഉണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്നതുമായ സർട്ടിഫിക്കറ്റ് കമ്മീഷൻ ആവശ്യപ്പെടുന്ന സമയത്ത് ഹാജരാക്കേണ്ടതാണ്.

“വികലാംഗർ” എന്നാൽ നാൽപ്പത് ശതമാനത്തിൽ കുറയാതെ വൈകല്യമുള്ളവരും 1995-ലെ പേഴ്സൺസ് വിത്ത് ഡിസ്എബിലിറ്റീസ് (ഈക്വൽ ഓപ്പർച്യൂണിറ്റീസ്, പാട്ട് ഷൻ ഓഫ് റൈറ്റ് സ് ആന്റ് ഫുൾ പാർട്ടിസിപ്പേഷൻ) നിയമനത്തിലെ വ്യവസ്ഥകൾ ക്കനുസൃതമായ താഴെ പറയുന്ന വിഭാഗ ങ്ങ ളിൽ ഉൾപ്പെട്ടിട്ടുള്ളവരുമാണ് .

(1) അന്ധൻമാർ താഴെ പറയുന്ന ഏതെങ്കിലും വൈകല്യമുള്ളവരെ അന്ധൻമാരായി പരിഗണി ക്കുന്നതാണ്.

(എ) പൂർണ്ണമായും കാഴ്ചയില്ലായ്മ (Total absence of sight).

(ബി) പൂർണ്ണമായും അന്ധത ഇല്ലാത്തപക്ഷം കണ്ണിന് കണ്ണടയുടെ സഹായത്തോടുകൂടി 6/60 അല്ലെങ്കിൽ 20/200 ല്ലനിൽ കൂടാത്ത കാഴ്ച (സൂക്ഷ്മത), (Visual acuity not exceeding 6/60 or 20/200 Snellen in the better eye with correcting Lenses).

(സി) കാഴ്ച ശക്തിയുടെ വ്യാപ്തി 20 ഡിഗ്രിയോ അതിനേക്കാൾ മോശമോ ആയ കോണിൽ ഒതുങ്ങി നിൽക്കുന്നത്. (Limitation of the field of vision sub- tending an angle of 20 degree or worse).

(2) ബധിരത ജീവിതത്തിലെ സാമാന്യ ആവശ്യ ങ്ങൾക്കുപോലും ശ്രവണശക്തിയില്ലാത്തവർ.

(3) മൂകത ജീവിതത്തിലെ സാമാന്യ ആവശ്യ

ങ്ങൾക്കുപോലും സംസാരശേഷിയില്ലാത്തവർ.

(4) അസ്ഥിഭംഗം സംഭവിച്ചവർ അസ്ഥികളുടെയും (Bones) മാംസപേശികളുടെയും (Muscles) സന്ധി കളുടെയും (Joints) സാധാരണ പ്രവർത്തനത്തെ സാരമായി ബാധിക്കുന്ന തരത്തിലുള്ള ഏതെങ്കിലും ഒരു ശാരീരിക ന്യൂനതയോ വൈരൂപ്യമോ ഉള്ളവർ (ഉദ്യോഗാർത്ഥിക്കുള്ള ന്യൂനതയോ കുറവോ എന്താണെന്ന് സർട്ടിഫിക്കററിൽ വ്യക്തമായി കാണിച്ചിരിക്കണം),

(The Orthopaedically Handicapped are those who have a physical defect or deformity which causes adequate interference to significantly impede normal functioning of the bones, muscles and joints). [G. O. (P) No. 158/73/PD dated 29-5-1973 and G. O. (Ms.) No. 30/78/GAD dated 16-1-1978].

Leave a Comment

error: Content is protected !!