കേരള PSC വെയിറ്റേജ് മാർക്ക്|Kerala PSC Weightage Marks|Weightage and preferences in psc

കേരള PSC വെയിറ്റേജ് മാർക്ക്

weightage and preferences in psc

Kerala PSC Weightage Marks

സർവ്വീസിന്റെ കാലയളവ് അനുസരിച്ച് നൽകുന്ന മാർക്ക്

സർവ്വീസിന്റെ കാലയളവ് അനുസരിച്ച് നൽകുന്ന മാർക്ക് ഓരോ രണ്ട് വർഷത്തിനും ഒരു മാർക്ക് എന്ന നിലയിലാണ്. ഏറ്റവും കൂടിയത് 10 മാർക്ക് ലഭിക്കും.  അഭിമുഖത്തിന്റെ മാർക്ക് 20/25/40 എന്ന നിലയിലാണെങ്കിൽ താഴെ പറയുന്ന രീതിയിൽ വെയിറ്റേജ് മാർക്ക് ലഭിക്കും,       

  സർവ്വീസ് ദൈർഘ്യം & വെയിറ്റേജ് മാർക്ക്                                     

        20 വർഷവും അതിന് മുകളിലും                                             3 മാർക്ക്

        10 വർഷവും അതിന് മുകളിലും 20 വർഷത്തിൽ താഴെയും     2 മാർക്ക്

        2 വർഷവും അതിന് മുകളിലും 10 വർഷത്തിൽ താഴെയും             1 മാർക്ക്

ധീരതയ്ക്കുള്ള പുരസ്‌കാരം മറ്റ് പുരസ്‌കാരങ്ങൾ എന്നിവ നേടിയവർക്ക് മാർക്ക്

ധീരതയ്ക്കുള്ള പുരസ്‌കാരം മറ്റ് പുരസ്‌കാരങ്ങൾ എന്നിവ നേടിയവർക്ക് മാർക്ക് നൽകുന്നതിനുള്ള മാനദണ്ഡം :-

ധീരതയ്ക്കുള്ള പുരസ്‌കാരങ്ങൾ

1.    പി.വി.സി. (പരമ വീര ചക്രം)                15 മാർക്ക്

2.    എം.വി.സി. (മഹാ വീര ചക്രം)                10 മാർക്ക്

3.    വി ആർ.സി. (വീര ചക്രം)                 8 മാർക്ക്

4.    സേനാ മെഡൽ/ നാവിക സേനാ മെഡൽ/

    വായു സേനാ മെഡൽ                     5 മാർക്ക്

5.    അശോക ചക്രം                         4 മാർക്ക്

6.    കീർത്തി ചക്ര                             3 മാർക്ക്

7.    ശൗര്യ ചക്രം                             2 മാർക്ക്

8.    ഡസ്പാച്ചിൽ പരാമർശിക്കപ്പെടുക (ആർമി

    ഹെഡ്ക്വാർട്ടേഴ്‌സ് അതും ധീരതക്കുള്ള

    പുരസ്‌കാരമായി കണക്കാക്കുന്നുണ്ട്. )        1 മാർക്ക്

 മറ്റ് അവാർഡുകൾ

1 പി.വി.എസ്.എം. (പരം വിശിഷ്ട സേവാ മെഡൽ)     15 മാർക്ക്

2 എ.വി.എസ്.എം. (അതി വിശിഷ്ട സേവാ മെഡൽ)  10 മാർക്ക്

3 വിശിഷ്ട സേവാ മെഡൽ                           8 മാർക്ക്

4. ധീരതയ്ക്കുള്ള പുരസ്‌കാരം, മറ്റ് പുരസ്‌കാരങ്ങൾ എന്നിവയ്‌ക്കൊപ്പം സേവന കാലയളവിനുള്ള മാർക്കും നൽകും. എന്നാൽ ആകെ നൽകുന്ന ഗ്രേസ് മാർക്ക്് 23 ൽ കൂടരുത് എന്ന നിബന്ധനയ്ക്ക് വിധേയമായാകും മാർക്ക്് നൽകുന്നത്.

ശ്രദ്ധിക്കുക :-  റിട്ടയർമെന്റിലുള്ള സായുധസേനയിൽ സേവനമനുഷ്ഠിക്കുന്നവർ വിമുക്തഭടന്മാർ എന്ന വിഭാഗത്തിൽ വരും. എന്നാൽ കാലാവധി കഴിയുന്നതിന് ഒരുവർഷം മുൻപ് മാത്രമേ കേരളാ പി.എസ്.സി. വഴി അപേക്ഷിക്കാനാകൂ.  

Read : Kerala PSC weightage for physically handicapped

അതേ ജില്ലയിൽ നിന്നുള്ളവർക്കുള്ള വെയിറ്റേജ്  

ലാസ്റ്റ് ഗ്രേഡ് സർവന്റ്‌സിനുള്ള ജില്ലാ തല സെലക്ഷൻ, 15.01.93 ലെ G.O.(P) No.5/93/P&ARD ൽ പരാമർശിച്ചിരിക്കുന്ന ചില സബ് ക്ലറിക്കൽ പോസ്റ്റുകൾ എന്നിവയിലേക്ക്് യോഗ്യതനേടുന്ന ഉദ്യോഗാർഥികൾ അതേ ജില്ലയിൽ നിന്നുതന്നെ ഉള്ളവരാണെങ്കിൽ അവർക്ക് വെയിറ്റേജ് മാർക്ക് നൽകും. അഭിമുഖത്തിന് യോഗ്യത നേടുന്ന/ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാൻ വേണ്ട കുറഞ്ഞ മാർക്ക് നേടുന്നവർക്ക് 5 മാർക്ക് കൂടി അധികം നൽകും. അഭിമുഖം നടത്തിയ ശേഷമാണ് അന്തിമ നിയമനം നടത്തുന്നതെങ്കിൽ ജില്ലാ ഓഫീസർ അഭിമുഖത്തിന്റെ സമയത്ത്് നേറ്റിവിറ്റി സർട്ടിഫിക്കറ്റ് പരിശോധിച്ച ശേഷം അധിക മാർക്ക് നൽകും. എഴുത്ത് പരീക്ഷയോ പ്രായോഗിക പരീക്ഷയോ വഴിയാണ് നിയമനം നടത്തുന്നതെങ്കിൽ ജില്ലാ ഓഫീസർ നേറ്റിവിറ്റി സർട്ടിഫിക്കറ്റ് പരിശോധിച്ച ശേഷം റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിന് മുൻപ് ഈ മാർക്ക് നൽകും.  

വില്ലേജ് ഓഫീസറിൽ നിന്നോ ഹയർ റെവന്യൂ അതോറിട്ടിയിൽ നിന്നോ നേറ്റിവിറ്റി സർട്ടിഫിക്കറ്റിന്റെ യഥാർഥ പകർപ്പ് അപേക്ഷകർ ഹാജരാക്കിയാൽ മാത്രമേ അധിക മാർക്ക് ലഭിക്കൂ. മാർക്ക് നൽകുന്നതിന് മുൻപ് നേറ്റിവിറ്റി സർട്ടിഫിക്കറ്റിൽ പറഞ്ഞിരിക്കുന്ന സ്ഥലവും അപേക്ഷകൻ താമസിക്കുന്ന സ്ഥലവും ഒന്നാണെന്ന് ജില്ലാ ഓഫീസർ ഉറപ്പാക്കിയിരിക്കണം.

മെഡിക്കൽ കോളേജ് ലക്ചറർമാരുടെ തിരഞ്ഞെടുപ്പിന് നൽകുന്ന വെയിറ്റേജ് മാർക്ക്  

മെഡിക്കൽ കോളേജ് ലക്ചറർമാരെ എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലല്ല തിരഞ്ഞെടുക്കുന്നതെങ്കിൽ, അതായത് യോഗ്യതാ പരീക്ഷയിലെ മാർക്കിന്റെ ശതമാനവും അഭിമുഖത്തിന്റെ മാർക്കും മാത്രമാണ് പരിഗണിക്കുന്നതെങ്കിൽ, അതാത് വിഷയങ്ങളിൽ ബിരുദാനന്തര ബിരുദ ഡിഗ്രിയോ ബിരുദാനന്തര ബിരുദ ഡിപ്ലോമയോ ഉള്ളവർക്ക് അധികമാർക്ക് ലഭിക്കും. ബിരുദാനന്തര ബിരുദക്കാർക്ക് 4 മാർക്കും ബിരുദാനന്തര ഡിപ്ലോമക്കാർക്ക് 2 മാർക്കുമാണ് നൽകുക.

ചില വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം ഉണ്ടെങ്കിൽ മാത്രമേ സ്‌പെഷ്യലൈസേഷൻ നടത്താൻ സാധിക്കൂ. അത്തരത്തിൽ ബരുദാനന്തരബിരുദം അടിസ്ഥാനമായി വേണ്ട വിഷയങ്ങൾ (സൂപ്പർ സ്‌പെഷ്യാലിറ്റികൾ) താഴെപ്പറയുന്നവയാണ്.

സൂപ്പർ സ്‌പെഷ്യാലിറ്റിയിൽ സ്‌പെഷ്യലൈസേഷൻ നടത്താൻ എം.ഡി./ എം.എസ്. വേണ്ട സ്‌പെഷ്യാലിറ്റികളും അവയ്ക്ക് നേരെ നൽകിയിട്ടുണ്ട്.

Sl.No. വിഷയങ്ങൾ (സൂപ്പർ സ്‌പെഷ്യാലിറ്റികൾ)        prior requirement subject

1    ന്യൂറോ സർജറി                          എം.എസ്. (സർജറി) അല്ലെങ്കിൽ എം.എസ്. (ഓർത്തോപീഡിക്‌സ്)

2    കാർഡിയോ തൊറാസിസ് സർജറി             എം.എസ്. (സർജറി)

3    പ്ലാസ്റ്റിക് സർജറി                        എം.എസ്. (സർജറി) അല്ലെങ്കിൽ എം.എസ്. (ഓർത്തോ) അല്ലെങ്കിൽ എം.എസ്. (ഇ എൻ ടി)

4    ജനൈറ്റോ യൂറിനറി സർജറി                എം.എസ്. (സർജറി) അല്ലെങ്കിൽ എം.ഡി. (ഒബ്‌സ്‌റ്റെട്രിക്‌സ് ആന്റ് ഗൈനക്കോളജി)

5    പീഡിയാട്രിക് സർജറി                    എം.എസ്. (സർജറി) അല്ലെങ്കിൽ എം.എസ്. (ഓർത്തോപീഡിക്‌സ്)

6    ഗാസ്‌ട്രോഎന്ററോളജി                    എം.ഡി.(മെഡിസിൻ) അല്ലെങ്കിൽ എം.ഡി. (പീഡിയാട്രിക്‌സ്)

7    എന്റോക്രൈനോളജി                    എം.ഡി.(മെഡിസിൻ) അല്ലെങ്കിൽ എം.ഡി. (പീഡിയാട്രിക്‌സ്)

8    ന്യൂറോളജി                            എം.ഡി.(മെഡിസിൻ) അല്ലെങ്കിൽ എം.ഡി. (പീഡിയാട്രിക്‌സ്)

9    കാർഡിയോളജി                        എം.ഡി.(മെഡിസിൻ) അല്ലെങ്കിൽ എം.ഡി. (പീഡിയാട്രിക്‌സ്)

10       ക്ലിനിക്കൽ ഹെമറ്റോളജി                എം.ഡി.(മെഡിസിൻ) അല്ലെങ്കിൽ എം.ഡി. (പീഡിയാട്രിക്‌സ്) അല്ലെങ്കിൽ എം.ഡി.

മെഡിസിൻ

മുകളിൽ പറഞ്ഞിരിക്കുന്നവയിൽ ഏതെങ്കിലും വിഷയത്തിലെ ലക്ചറർ പോസ്റ്റിലേക്ക്് ആ വിഷയത്തിൽ ബിരുദാനന്തര ബിരുദം ഇല്ലാത്തയാൾ അപേക്ഷിക്കുകയാണെങ്കിൽ, അയാൾക്ക് ആ വിഷയത്തിന് നേരെ പറഞ്ഞിരിക്കുന്ന യോഗ്യത ഉണ്ടെങ്കിൽ 2 മാർക്ക് വെയിറ്റേജ് ലഭിക്കും.

സൂപ്പർ സ്‌പെഷ്യാലിറ്റി വിഷയങ്ങൾക്ക് പ്രയർ റിക്വയർമെന്റ് വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം ഉള്ളവർക്കാണ് ഈ മാർക്ക് ലഭിക്കുക.

എഴുത്തുപരീക്ഷ, യോഗ്യതാ പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് ലക്ചററെ തിരഞ്ഞെടുക്കുന്നതെങ്കിൽ ഈ മാർക്കിന്റെ ആനുകൂല്യം ലഭിക്കില്ല.

Leave a Comment