കേരള PSC അപേക്ഷകര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍
കേരള PSC ഉദ്യോഗാര്‍ത്ഥികൾ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷന്‍’ പദ്ധതി പ്രകാരം രജിസ്റ്റര്‍ ചെയ്തശേഷമാണ് അപേക്ഷിക്കേണ്ടത്.
ഇതിനോടകം രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികൾ അവരുടെ User-ID യും Password-ഉം ഉപയോഗിച്ച് Login ചെയ്തശേഷം സ്വന്തം Profile-ലൂടെ അപേക്ഷിക്കേണ്ടതാണ്.
ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification link-ലെ ‘ Apply now’-ല്‍ മാത്രം click ചെയ്യേതാണ്. Upload ചെയ്യുന്ന ഫോട്ടോ 31.12.2010-ന് ശേഷം എടുത്തതായിരിക്കണം.
ഫോട്ടോയുടെ താഴെ ഉദ്യോഗാര്‍ത്ഥിയുടെ പേരും ഫോട്ടോ എടുത്ത തീയതിയും വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. നിശ്ചിത മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് Upload ചെയ്യുന്ന ഫോട്ടോയ്ക് Uploadചെയ്ത തീയതി മുതല്‍ 10 വര്‍ഷക്കാലത്തേയ്ക്ക് പ്രാബല്യമുണ്ടായിരിക്കും.
ഫോട്ടോ സംബന്ധിച്ച് മറ്റ് നിബന്ധനകള്‍ക്കൊന്നും തന്നെ മാറ്റമില്ല. അപേക്ഷാഫീസ് നല്‍കേണ്ടതില്ല. രജിസ്ട്രേഷന്‍ കാര്‍ഡ് linkല്‍ click ചെയ്ത് അപേക്ഷയുടെ പ്രിന്‍റ്ഔട്ട് എടുത്ത് സൂക്ഷിക്കേണ്ടതാണ്. Password രഹസ്യമായി സൂക്ഷിക്കേണ്ടതും വ്യക്തിഗത വിവരങ്ങൾ ശരിയാണെന്ന് ഉറപ്പു വരുത്തേണ്ടതും ഉദ്യോഗാര്‍ത്ഥിയുടെ ചുമതലയാണ്.
ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്പും തന്റെ Profile-ല്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് ഉദ്യോഗാര്‍ത്ഥി ഉറപ്പുവരുത്തേണ്ടതാണ്.
കമ്മീഷനുമായുള്ള എല്ലാ കത്തിടപാടുകളിലും User ID പ്രത്യേകം രേഖപ്പെടുത്തേണ്ടതാണ്. കമ്മീഷന്‍ മുമ്പാകെ ഒരിക്കൽ സമര്‍പ്പിച്ചിട്ടുള്ള അപേക്ഷ സോപാധികമായി സ്വീകരിക്കപ്പെടുന്നതാണ്. അവസാന തീയതിക്കുശേഷം അപേക്ഷയിൽ മാറ്റം വരുത്തുവാനോ വിവരങ്ങൾ ഒഴിവാക്കുവാനോ കഴിയുകയില്ല.
തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഏതവസരത്തിലും സമര്‍പ്പിക്കപ്പെട്ട അപേക്ഷകൾ വിജ്ഞാപന വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി കാണുന്നപക്ഷം നിരുപാധികമായി നിരസിക്കുന്നതാണ്.
വിദ്യാഭ്യാസയോഗ്യത, പരിചയം, ജാതി, വയസ്സ് മുതലായവ തെളിയിക്കുന്നതിനുള്ള പ്രമാണങ്ങളുടെ പകര്‍പ്പുകൾ കമ്മീഷൻ ആവശ്യപ്പെടുമ്പോൾ ഹാജരാക്കിയാൽ മതിയാകും.
ഈ തെരഞ്ഞെടുപ്പിന് എഴുത്ത്/ ഒ.എം.ആര്‍/ ഓണ്‍ ലൈൻ പരീക്ഷ നടത്തുന്ന പക്ഷം അര്‍ഹതപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അഡ്മിഷൻ ടിക്കറ്റ്, ഒറ്റത്തവണരജിസ്ട്രേഷന്‍ പ്രൊഫൈലിൽ ലഭ്യമാക്കുന്നതും ഡൗണ്‍ലോഡ് ചെയ്യുന്നതിനുളള തീയതി പരീക്ഷാ കലണ്ടറിൽ ഉള്‍പ്പെടുത്തുന്നതുമാണ്.
ഈ തീയതി മുതല്‍ 15 ദിവസംവരെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഡ്മിഷൻ ടിക്കറ്റ് ഡൌണ്‍ലോഡ് ചെയ്തെടുക്കാം. അഡ്മിഷന്‍ ടിക്കറ്റ് ഡൌണ്‍ലോഡ് ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമേ പരീക്ഷ എഴുതുന്നതിനുളള സൗകര്യം ഉണ്ടായിരിക്കുകയുള്ളൂ.
ആധാര്‍കാര്‍ഡുള്ള ഉദ്യോഗാര്‍ത്ഥികൾ തങ്ങളുടെ പ്രൊഫൈലിൽ ആധാര്‍കാര്‍ഡ് തിരിച്ചറിയല്‍രേഖയായി നല്‍കേണ്ടതാണ്.
Read Also
1.കേരള PSC വെയിറ്റേജ് മാർക്ക്|Kerala PSC Weightage Marks|Weightage and preferences in psc
2. കേരള PSC വൺ ടൈം രജിസ്ട്രേഷൻ|Kerala PSC One time Registration Details 2023
3. കേരള PSC അപേക്ഷകര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍|Instructions for Kerala PSC Applicants
4. കേരള PSC സംശയങ്ങള്|Kerala PSC Doubts Questions and Answers|KPSC Doubts and FAQ
5. കേരള പബ്ലിക് സര്വീസ് കമ്മീഷന് സ്ഥിരീകരണം |Kerala PSC Exam Confirmation Steps
6. കേരളാ PSC ഉത്തരക്കടലാസ് പുന:പരിശോധിക്കുന്നതിന്|Kerala PSC Answer Sheet Recheck and OMR Copy
കേരള PSC അപേക്ഷകര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍
ഒരു തസ്തികയ്ക്ക് അപേക്ഷ ക്ഷണിക്കുമ്പോള്‍ സവിശേഷചട്ടപ്രകാരം ആ തസ്തികയ്ക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി കണക്കാക്കുന്നത് അപേക്ഷ ക്ഷണിക്കുന്ന വര്‍ഷത്തെ ജനുവരി മാസം ഒന്നാം തീയതി അടിസ്ഥാനമാക്കിയാണ്.പട്ടിക ജാതി / പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് 5 വര്‍ഷത്തെ പ്രായപരിധിയിളവും, മറ്റു പിന്നാക്ക സമുദായത്തില്‍പെട്ട ഉദ്യോഗാര്‍ത്ഥികളുടെ കാര്യത്തില്‍ 3 വര്‍ഷത്തെ പ്രായപരിധിയിളവും അനുവദനീയമാണ്.
അപേക്ഷര്‍ക്ക് തൊഴില്‍ പരിചയം ഉള്‍പ്പെടെയുള്ള എല്ലാ യോഗ്യതകളും ഉണ്ടോയെന്ന് കണക്കാക്കുന്നത് അപേക്ഷ സമര്‍പ്പിക്കുന്നതിന് നിശ്ചയിച്ചിടുള്ള അവസാന തീയതി വച്ചായിരിക്കും.
കേരള PSC സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള വ്യവസ്ഥകള്‍
കേരള സര്‍ക്കരിന്റെ കീഴില്‍ സേവനമനുഷ്ഠിക്കുന്ന വ്യക്തി കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ വിജ്ഞാപനം ചെയ്യുന്ന ഒരു തസ്തികയിലേക്ക് ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയോ അല്ലാതെയോ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ കേരള ഗവണ്‍മെന്റ് സര്‍വന്റ്സ് ആപ്ലിക്കേഷന്‍ ഫോര്‍ പോസ്റ്റ്സ് (പ്രൈവറ്റ് എംപ്ലോയ്മെന്റ് ആന്‍ഡ് ഗവണ്‍മെന്റ് സര്‍വ്വീസ്) അമെന്റ്മെന്റ് റൂള്‍സ് 2012 പ്രകാരം അയാള്‍ പ്രസ്തുത വിവരം അപേക്ഷയുടെ പകര്‍പ്പോ ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗടോ പേജോ സഹിതം അപേക്ഷ സമര്‍പ്പിക്കേണ്ട അവസാനതീയതിക്കുമുന്‍പായി ഓഫീസ് മേലധികാരിയെ അറിയിച്ച് പ്രസ്തുത അപേക്ഷ പി.എസ്.സി നിശ്ചയിച്ച അവസാന തീയതിക്കുമുമ്പായി ലഭിച്ചിട്ടുണ്ട് എന്ന് രേഖപ്പെടുത്തിയിട്ടുള്ളതായ രസീത് വാങ്ങി സൂക്ഷിക്കേണ്ടതും കമ്മീഷന്‍ ആവശ്യപ്പെടുന്ന സമയത്ത് ഹാജരാക്കേണ്ടതുമാണ്.
പ്രസ്തുത അപേക്ഷ സ്വീകരിക്കുന്നതിന് മേലധികാരിക്ക് എന്തെങ്കിലും എതിര്‍പ്പുള്ള പക്ഷം അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി മുതല്‍ ഒരു മാസത്തിനകം കമ്മീഷനെ രേഖാമൂലം അറിയിക്കേണ്ടതാണ്.
കേരള PSC ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള മുന്നറിയിപ്പ്
താഴെ പറയുന്ന നടപടികള്‍ ദൂഷ്യങ്ങള്‍ക്കെതിരെ (misconduct) അപേക്ഷകര്‍ക്ക് പ്രധാനമായും മുന്നറിയിപ്പ് നല്‍കുകയും അത്തരം ഏതെങ്കിലും നടപടി ദൂഷ്യത്തില്‍ ഏര്‍പ്പെടുന്ന അപേക്ഷകരെ ഏതൊരു ജോലിക്ക് അവര്‍ അപേക്ഷിക്കുന്നുവോ അതിലേക്ക് പരിഗണിക്കപ്പെടുന്നതിന് അയോഗ്യരാക്കുകയോ സ്ഥിരമായോ ഒരു നിശ്ചിതകാലത്തേക്കോ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന് അപേക്ഷകള്‍ അയയ്ക്കുന്നതില്‍ നിന്നും നിരോധിക്കുകയോ അവര്‍ പങ്കെടുക്കുന്ന പ്രായോഗിക പരീക്ഷയില്‍ നിര്‍മ്മിക്കുന്ന സാധനങ്ങളോ എഴുത്തുപരീക്ഷയിലെ ഉത്തര കടലാസുകളോ അസാധുവാക്കുകയോ അവരുടെമേല്‍ നിയമ നടപടികള്‍ എടുക്കുകയോ അവര്‍ ഏതെങ്കിലും ജോലിയില്‍ നിയമിക്കപ്പെട്ടുകഴിഞ്ഞുവെങ്കില്‍ ആ ജോലിയില്‍ നിന്നും അവരെ നീക്കം ചെയ്യുകയോ ഡിസ്മിസ് ചെയ്യുകയോ അനുയോജ്യമായ മറ്റ് അച്ചടക്കനടപടികള്‍/നിയമനടപടികള്‍ അവര്‍ക്കെതിരെ സ്വീകരിക്കുകയോ മേല്‍ പറഞ്ഞവയില്‍ ഒന്നോ അതില്‍ അധികമോ നടപടികള്‍ അവര്‍ക്കെതിരെ കൈക്കൊള്ളുകയോ ചെയ്യുന്നതാണ്.
(1) കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ മുഖേനയുള്ള തെരഞ്ഞെടുപ്പിന് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള ഒരു ഉദ്യോഗാര്‍ത്ഥിയോ അയാള്‍ക്കുവേണ്ടി മറ്റാരെങ്കിലുമോ കമ്മീഷന്‍ ചെയര്‍മാനെയോ കമ്മീഷനിലെ അംഗങ്ങളെയോ കമ്മീഷന്‍ ഇന്റര്‍വ്യൂവില്‍ സഹായിക്കുന്ന ഉപദേഷ്ടാക്കളെയോ പരീക്ഷകരെയോ സ്വാധീനിക്കുവാനുള്ള ഏതെങ്കിലും ശ്രമം.
(2) അനര്‍ഹമായ ആനുകൂല്യങ്ങള്‍ക്കുവേണ്ടിയോ കമ്മീഷന്റെ ഉത്തരവിന്‍പ്രകാരം ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുന്നതുവരെ രഹസ്യമായി വച്ചിരിക്കേണ്ട വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്നതിനു വേണ്ടിയോ കമ്മീഷന്റെ ആഫീസുകളിലെ ഉദ്യോഗസ്ഥന്മാരെ സ്വാധീനിക്കുവനുള്ള എതെങ്കിലും ശ്രമം.
(3) ഏതെങ്കിലും ജോലിക്ക് നടത്തുന്ന തെരഞ്ഞെടുപ്പിനുവേണ്ടി അയയ്ക്കുന്ന അപേക്ഷയിലോ അതു സംബന്ധിച്ച് ഹാജരാക്കുന്ന മറ്റ് പ്രമാണങ്ങളിലോ കളവായ വിവരങ്ങള്‍ രേഖപ്പെടുത്തുകയോ ഏതെങ്കിലും സാരമായ വസ്തുതകള്‍ മനപൂര്‍വ്വം കമ്മീഷനില്‍ നിന്ന് മറച്ചുവയ്ക്കുകയോ ചെയ്യല്‍.
(4) കമ്മീഷന്‍ മുന്‍പാകെ കളവായതോ കൃത്രിമമായതോ ആയ പ്രമാണങ്ങള്‍ ഹാജരാക്കുകയോ കമ്മീഷന്‍ മുന്‍പാകെ ഏതെങ്കിലും ജോലിക്കുള്ള തെരഞ്ഞെടുപ്പ് സംബന്ധമായി ഹാജരാകുന്ന പ്രമാണങ്ങളില്‍ കൃത്രിമമായി മാറ്റങ്ങള്‍ വരുത്തുകയോ ചെയ്യല്‍.
(5) കമ്മീഷന്‍ മുന്‍പാകെ ഒരു ജോലിക്കുള്ള തെരഞ്ഞെടുപ്പില്‍ തന്റെ എതിരാളിയായ ഒരു അപേക്ഷകനെ കുറിച്ച് കളവായ ഏതെങ്കിലും പരാതി ബോധിപ്പിക്കുവാനുള്ള ശ്രമം.
(6) ഏതെങ്കിലും തെരഞ്ഞെടുപ്പില്‍ ചെയര്‍മാനെയോ മറ്റ് കമ്മീഷന്‍ അംഗങ്ങളെയോ കമ്മീഷനെ സഹായിക്കുന്ന വിദഗ്‌ദ്ധനെയോ പരീക്ഷകരെയോ കമ്മീഷന്‍ ഉദ്യോഗസ്ഥരെയോപറ്റി കളവായ ആരോപണങ്ങള്‍ ഉന്നയിക്കല്‍.
(7) കമ്മീഷന്‍ നടത്തുന്ന ഇന്റര്‍വ്യൂവിലോ പരീക്ഷകളിലോ അനുചിതമായുള്ള പെരുമാറ്റം.
(8) കമ്മീഷന്‍ നടത്തുന്ന പരീക്ഷയില്‍ ഉത്തരകടലാസിലെ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായി ഏതെങ്കിലും ഉത്തരക്കടലാസ്സില്‍ ഉദ്യോഗാര്‍ത്ഥി തിരുത്തലുകള്‍ വരുത്തുകയോ ഏതെങ്കിലും തരത്തിലുള്ള കുറിപ്പുകള്‍ എഴുതുകയോ ചെയ്യുകയും ഇവ കമ്മീഷന്റെ പരിശോധനയില്‍ ഉദ്യോഗാര്‍ത്ഥിയെ തിരിച്ചറിയാന്‍ ഇട നല്‍കുന്നതിന് സാദ്ധ്യതയുള്ളതായി ബോദ്ധ്യപ്പെടുകയും ചെയ്താല്‍.
(9) കമ്മീഷന്‍ നടത്തുന്ന ഏതെങ്കിലും തെരഞ്ഞെടുപ്പ് നീതി പൂര്‍വ്വമായി കൈകാര്യം ചെയ്യുന്നതിന് പ്രതികൂലമായി ബാധിക്കാവുന്നതായി കമ്മീഷന് തോന്നുന്ന ഏതെങ്കിലും പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടല്‍.
(10) “മൊബൈല്‍ ഫോണ്‍,ബ്ലൂ ടൂത്ത്, വാക്ക്മാന്‍ തുടങ്ങിയ വിവര വിനിമയത്തിനുള്ള എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളും പരീക്ഷാഹാളിനുള്ളില്‍ കര്‍ശനമായി നിരോധിച്ചിരിക്കുന്നു. ഇത്തരം ഉപകരണങ്ങള്‍ പരീക്ഷാഹാളിനുള്ളില്‍ കൈവശം വയ്ക്കുന്ന ഉദ്യോഗാര്‍ത്ഥികളുടെ ഉത്തരക്കടലാസുകള്‍ അസാധുവാക്കുന്നത് ഉള്‍പ്പെടെയുള്ള ശിക്ഷാ നടപടികള്‍ കമ്മീഷന്‍ കൈക്കൊള്ളുന്നതാണ് .
- Kerala PSC Sports Weightage Marks സ്പോർട്സ് വെയ്റ്റേജ് മാർക്ക്
- റൊട്ടേഷൻ ചാർട് Kerala PSC Rotation Chart
- [New]അസിസ്റ്റന്റ് പ്രൊഫസര് ഇന് പാത്തോളജി|Assistant Professor in Pathology Notification Kerala PSC 334/2023
- ശാരീരികപരിമിതി ഉള്ളവർക്കുള്ള വെയിറ്റേജ് & റിസർവേഷൻ | PH Candidates Reservation in Kerala PSC
- കേരള PSC പരീക്ഷകൾക്കുള്ള പ്രായപരിധി Age Limit for Kerala PSC Exams| Kerala PSC Age limit and Age Relaxation