കേരള പബ്ലിക്‌ സര്‍വീസ്‌ കമ്മീഷന്‍ സ്ഥിരീകരണം |Kerala PSC Exam Confirmation Steps

Kerala PSC Exam Confirmation

Kerala PSC Exam Confirmation


Kerala PSC അപേക്ഷ സമര്‍പ്പിച്ച ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും പരീക്ഷ എഴുതുവാന്‍ തയാറുള്ള ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്തി അവര്‍ക്കുമാത്രം പരീക്ഷ എഴുതുവാന്‍ സരകര്യമൊരുക്കുന്നതിനായാണ്‌ Confirmation (സ്ഥിരീകരണം) സമ്പ്രദായം കമ്മീഷന്‍ നടപ്പാക്കിയത്‌.
പ്രൊഫൈലിലൂടെ Confirmation (സ്ഥിരീകരണം) നടത്തിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക്‌ മാത്രമേ പ്രസ്തുത തസ്തികയുടെ അഡ്മിഷന്‍ ടിക്കറ്റ്‌ ഡൌണ്‍ലോഡ്‌ ചെയ്തെടുക്കാൻ സാധിക്കുകയുള്ളു.

കേരള പബ്ലിക്‌ സര്‍വീസ്‌ കമ്മീഷന്‍ സ്ഥിരീകരണംചെയ്യുന്നതെങ്ങനെ?

How to do Kerala PSC Confirmation?


ഓരോ മാസവും നടത്തുന്ന പരീക്ഷകളുടെ കലണ്ടര്‍ മൂന്ന്‌ മാസം മുന്‍പുതന്നെ പി.എസ്‌ .സി പ്രസിദ്ധീകരിക്കുംം അതില്‍ തസ്തികകളുടെ പരീക്ഷാ സംബന്ധിച്ച വിശദശാംശങ്ങളോടൊപ്പം തന്നെ ഠസിന്നിഠ൦ (സ്ഥിരീകരണം) നല്‍കേണ്ടുന്ന കാലാവധിയും സ്ഥിരീകരണം നല്‍കിയവര്‍ക്ക്‌ പ്രൊഫൈല്‍ വഴി അഡ്മിഷന്‍ ടിക്കറ്റ്‌ ഡൌണ്‍ലോഡ്‌ ലഭ്യമാകുന്ന തീയതിയും രേഖപ്പെടുത്തിയിട്ടുണ്ടാകും.

പ്രസ്തുത കാലയളവില്‍ തന്നെ ഉദ്യോഗാര്‍ത്ഥികള്‍ പ്രൊഫൈല്‍ വഴി സ്ഥിരീകരണം നടത്തേണ്ടതാണ്‌. ടി കാലാവധിക്കുശേഷം ഒരു കാരണവശാലും സ്ഥിരീകരണം നടത്തുവാന്‍ സാധിക്കുകയില്ല. സ്ഥിരീകരണം നടത്തിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക്‌ മാത്രമേ പരീക്ഷാകേന്ദ്രവും രജിസ്റ്റർ നമ്പറും അനുവദിച്ച്‌ അഡ്മിഷന്‍ ടിക്കറ്റ്‌ ഡൌണ്‍ലോഡ്‌ ലഭ്യമാകൂ.

ആയതിനാല്‍ ഓരോ തസ്തികയ്ക്കും പരീക്ഷ എഴുതാന്‍ തയാറെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ അവസരം നഷ്ടപ്പെടാതിരിക്കാൻ പ്രസ്തുത കാലയളവിനുള്ളില്‍ confirmation (സ്ഥിരീകരണം) നടത്തുവാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്‌.

ഓരോ തസ്തികയ്ക്കും അതിന്റെ കാലയളവില്‍ വെവ്വേറെ confirmation (സ്ഥിരീകരണം) നല്‍കേണ്ടതുണ്ട്‌.
തസ്തികകള്‍ക്ക്‌ Confirmation നടത്തുവാന്‍ ഉദ്യോഗാര്‍ത്ഥികള്‍ പബ്ലിക്‌ സര്‍വീസ്‌ കമ്മീഷന്റെ ഓദ്യോഗിക വെബ്‌സൈറ്റായ www.keralapsc.gov.in ലെ ഒറ്റത്തവണ രജിസ്ട്രേഷന്‍
പോര്‍ട്ടലില്‍ അവരുടെ യൂസര്‍ ഐഡിയും പാസ്സ്്‌വേര്‍ഡും നല്‍കി ലോഗിന്‍ ചെയ്യുക.

Kerala PSC Confirmation Steps

ഹോം പേജിലെ profile ല്‍ Confirmation (സ്ഥിരീകരണം) നടത്തുന്നതിനുള്ള Confirm Now ബട്ടണ്‍ ഉണ്ടാകും.

Kerala PSC Confirmation Steps

ഏതെങ്കിലും തസ്തികകളുടെ Confirmation (സ്ഥിരീകരണം) നടത്തേണ്ടുന്ന കാലയളവാണെങ്കില്‍ അവയുടെ എണ്ണം കാണിച്ചുകൊണ്ടുള്ള നോട്ടിഫിക്കേഷന്‍ സ്ക്രീനില്‍ കാണാന്‍ കഴിയും.

Confirmation (സ്ഥിരീകരണം) നല്‍കുന്നതിനായി Confirmation ബട്ടണില്‍ ക്ലിക്‌ ചെയ്യുക. അപ്പോള്‍ Confirmation (സ്ഥിരീകരണം) ചെയ്യേണ്ടുന്ന തസ്തികകളും അവയുടെ വലതു ഭാഗത്തായി ബട്ടണും ദൃശ്യമാകും.

ഒരു പോസ്റ്റിന്‌ നേരെയുള്ള Confirm/ ബട്ടണ്‍ ക്ലിക്ക്‌ ചെയ്യുക.

Kerala PSC Confirmation Steps

നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈലില്‍ ഒടിപി (വണ്‍ ടൈം പാസ്വേഡ്‌)
അയയ്ക്കാന്‍ ബട്ടണ്‍ ക്ലിക്കുചെയ്യുക.

Kerala PSC Confirmation Steps

അതിനുശേഷം ബട്ടണ്‍ പ്രസ്‌ ചെയ്യുമ്പോള്‍ വണ്‍ ടൈം പാസ്വേഡ്‌ മൊബൈലില്‍ ലഭിക്കും.

ലഭിച്ച ഒടിപി നിര്‍ദ്ദിഷ്ട സ്ഥാനത്ത്‌ ടൈപ്പുചെയ്ത്‌ Click Here ബട്ടണ്‍ ക്ലിക്കുചെയ്യുക.

Kerala PSC Confirmation Steps

അതിനുശേഷം താഴെ കാണുന്ന ഡിക്ലറേഷന്‍ ക്ലിക്ക്‌ ചെയ്ത്‌ Submit Confirmation ബട്ടണ്‍ അമര്‍ത്തുക

Kerala PSC Confirmation Steps

തുടര്‍ന്ന്‌ കാണിക്കുന്ന OK ബട്ടണും ക്ലിക്ക്‌ ചെയ്ത്‌ Confirmation (സ്ഥിരീകരണം) പൂര്‍ത്തിയാക്കാം.

Confirmation (സ്ഥിരീകരണം) പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക്‌ അഡ്മിഷന്‍ ടിക്കറ്റ്‌ ഡൌണ്‍ലോഡ്‌ തീയതി മുതല്‍ പരീക്ഷാ തീയതി വരെ അഡ്മിഷന്‍ ടിക്കറ്റ്‌ ഡൌണ്‍ലോഡ്‌ ചെയ്തെടുക്കാം.


അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള തസ്തികയുടെ പരീക്ഷയ്ക്ക്‌ ഹാജരാക്കുവാനുള്ള അഡ്മിഷന്‍ ടിക്കറ്റ്‌ ലഭിക്കുന്നതെങ്ങനെ?

ഒറ്റത്തവണ രജിസ്‌ട്രേഷൻ മുഖേന അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള തസ്തികകള്‍ക്ക്‌ Confirmation (സ്ഥിരീകരണം പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ത്ഥികള്‍ കലണ്ടറില്‍ പറഞ്ഞിട്ടുള്ള നിര്‍ദിഷ്ട തീയതി മുതല്‍ പരീക്ഷാ തീയതി വരെയുള്ള ദിവസങ്ങളില്‍ പരീക്ഷയ്ക്കുള്ള അഡ്മിഷന്‍ ടിക്കറ്റ്‌ തങ്ങളുടെ രജിസ്ട്രേഷന്‌ പ്രൊഫൈലിലൂടെ ഡൌണ്‍ലോഡ്‌ ചെയ്ത്‌ പ്രിന്റ്‌ എടുക്കാവുന്നതാണ്‌. അതിനായി രജിസ്‌ട്രേഷന്‍ പേജില്‍ ലോഗിന്‍ ചെയ്യുക.

ഹോം പേജില്‍ കാണുന്ന admit Card ലിങ്ക്‌ ക്ലിക്ക്‌ ചെയ്ത്‌ തസ്തികയുടെ അഡ്മിഷന്‍ ടിക്കറ്റ്‌ ഡൌണ്‍ലോഡ്‌ ചെയ്തെടുക്കുവാൻ സാധിക്കും.

Leave a Comment