[16 Feb 2023] കേരള പബ്ലിക് സർവ്വീസ് കമ്മിഷൻ മീറ്റിംഗ് തീരുമാനങ്ങൾ | Kerala PSC Meeting 16.02.2023|Kerala PSC Latest News 2023

കേരള പബ്ലിക് സർവ്വീസ് കമ്മിഷൻ മീറ്റിംഗ് തീരുമാനങ്ങൾ

16 Feb 2023 കേരള പബ്ലിക് സർവ്വീസ് കമ്മിഷൻ മീറ്റിംഗ് തീരുമാനങ്ങൾ താഴെ കൊടുക്കുന്നു

Kerala PSC Latest News 2023

നീന്തൽ പരീക്ഷ – Swimming Test Kerala PSC

ഫയർ ആന്റ് റെസ്ക്യൂ സർവീസസ് വകുപ്പിൽ ഫയർ വുമൺ ട്രെയിനി (കാറ്റഗറി നമ്പർ 245/2020) തസ്തികയിലേക്കുള്ള കായികക്ഷമതാ പരീക്ഷയിൽ വിജയിച്ച ഉദ്യോഗാർത്ഥികൾക്ക് 2023 മാർച്ച് ആദ്യവാരം വിവിധ കേന്ദ്രങ്ങളിൽ വച്ച് നീന്തൽ പരീക്ഷ നടത്തും. ഉദ്യോഗാർത്ഥികൾ 50 മീറ്റർ നീന്തൽ പരീക്ഷ 2 മിനിറ്റ് 15 സെക്കന്റിനുള്ളിൽ പൂർത്തിയാക്കണം, നീന്തൽക്കുളത്തിന്റെ ആഴമേറിയ ഭാഗത്ത് 2 മിനിട്ട് നേരം പൊങ്ങിക്കിടക്കുന്നതിനുള്ള കഴിവ് തുടങ്ങിയ രണ്ട് ഇനങ്ങളിലും വിജയിക്കണം.

അഭിമുഖം Kerala PSC Interviews

മലപ്പുറം ജില്ലയിൽ ഭാരതീയ ചികിത്സാ വകുപ്പിൽ നഴ്സ് ഗ്രേഡ് 2 (ആയുർവേദം) (കാറ്റഗറി നമ്പർ 16 2021) തസ്തികയിലേക്ക് 2023 ഫെബ്രുവരി 22, 23, 24 തീയതികളിൽ പി.എസ്.സി. മലപ്പുറം ജില്ലാ ഓഫീസിൽ വച്ച് അഭിമുഖം നടത്തും, ഇത് സംബന്ധിച്ച ഉദ്യോഗാർത്ഥികൾക്ക് പ്രൊഫൈൽ സന്ദേശം, എസ്.എം.എസ് എന്നിവ നൽകിയിട്ടുണ്ട്. ഇന്റർവ്യൂ മെമ്മോ പ്രൊഫൈലിൽ ലഭിക്കും.

കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡിൽ അസിസ്റ്റന്റ് എഞ്ചിനീയർ (സിവിൽ) (കാറ്റഗറി നമ്പർ 128,2021) തസ്തികയിലേക്ക് 2023 മാർച്ച് 3, 16, 17 തീയതികളിൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും. ഇത് സംബന്ധിച്ച ഉദ്യോഗാർത്ഥികൾക്ക് പ്രൊഫൈൽ സന്ദേശം, എസ്.എം.എസ്. എന്നിവ നൽകിയിട്ടുണ്ട്. തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടിട്ടും ഇന്റർവ്യൂ മെമോ പൊഫൈലിൽ ലഭ്യമാകാത്തവർ എൻ. ആർ. 1 വിഭാഗവുമായി ബന്ധപ്പെടണം (0471 254242 )

ആരോഗ്യ വകുപ്പിൽ ഡന്റൽ ഹൈജീനിസ്റ്റ് ഗ്രേഡ് 2 – എട്ടാം എൻ.സി.എ. – എസ്.സി.സി.സി. (കാറ്റഗറി നമ്പർ 113,2022) തസ്തികയിലേക്ക് 2013 മാർച്ച് 23 18 രാവിലെ 4.30 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും. ഇത് സംബന്ധിച്ച ഉദ്യോഗാർത്ഥികൾക്ക് പ്രൊഫൈൽ സന്ദേശം, എസ്.എം.എസ്. എന്നിവ നൽകിയിട്ടുണ്ട്. അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ ലഭിക്കും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ. 6 വിഭാഗവുമായി ബന്ധപ്പെടണം (0471 2546364) വകുപ്പുതല വാചാ പരീക്ഷ – വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

വകുപ്പുതല പരീക്ഷ

2023 ജനുവരി വകുപ്പുതല പരീക്ഷയുമായി ബന്ധപ്പെട്ട് കാഴ്ചപരിമിതമായ ഉദ്യോഗസ്ഥർക്കായി നടത്തുന്ന വാചാപരീക്ഷയുടെ വിജ്ഞാപനം പി.എസ്.സി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. വിജ്ഞാപനത്തോടൊപ്പം ചേർത്തിട്ടുള്ള മാതൃകയിൽ അച്ചടിച്ചതോ ടൈപ്പ് ചെയ്തതോ വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്തതോ ആയ അപേക്ഷാഫോറത്തിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഒരോ പേപ്പറിനും (സൗജന്യ അവസരം ഒഴികെ) 160- രൂപ എന്ന ശീർഷകത്തിൽ തുക ഒടുക്കിയ അസ്സൽ ചെലാനും കാഴ്ചപരിമിതി സംബന്ധിച്ച് മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പും അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2023 മാർച്ച് 15 വൈകുന്നേരം മണി വരെ.

അപേക്ഷകൾ അയക്കേണ്ട വിലാസം ജോയിന്റ് സെക്രട്ടറി, വകുപ്പുതല പരീക്ഷാ വിഭാഗം, കേരള പബ്ലിക് സർവീസ് കമ്മിഷൻ, പട്ടം, തിരുവനന്തപുരം, പിൻ-695004,

Leave a Comment